BREAKING NEWS

മുന്നിലും പിന്നിലും ലോറി, മധ്യത്തിൽ സ്കൂട്ടർ യാത്രികർ… പിന്നിലുള്ള ലോറി അമിതവേ​ഗത്തിലെത്തി ദമ്പതികൾ സഞ്ചരിച്ച വാഹനമടക്കം മുന്നേപോയ വാഹനത്തിലേക്ക് ഇടിച്ചുകയറ്റി…രോ​ഗി സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികൾക്ക് അതിദാരുണ അന്ത്യം!! മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ കഴിയാത്ത വിധം വാ​ഹനത്തിൽ കുടുങ്ങിക്കിടന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

· · 1 min read
Share: Copied!

മലപ്പുറം: ദേശീയപാത 66 വട്ടപ്പാറ വയഡക്റ്റ് ബൈപ്പാസിൽ ലോറികൾക്കിടയിൽപെട്ട് സ്‌കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ചതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കുറ്റിപ്പുറം പേരശന്നൂർ ആന്ത്ര വളപ്പിൽ വീട്ടിൽ അഫ്‌സൽ (37), ഭാര്യ സാബിറ എന്നിവരാണ് വെള്ളിയാഴ്ച രാത്രി 11.30ഓടെയുണ്ടായ അപകടത്തിൽ മരിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.

കോട്ടക്കലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ചു ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഫ്‌സലും സാബിറയും. കുറ്റിപ്പുറം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടർ. ഇവരുടെ വാഹനത്തിന്റെ തൊട്ടുമുന്നിൽ മറ്റൊരു ലോറിയും പോകുന്നുണ്ടായിരുന്നു.
‌
വട്ടപ്പാറ വയഡക്റ്റിൽ ലോറിക്ക് പിറകിലായി ദമ്പതികൾ സഞ്ചരിക്കവേ പിന്നിൽനിന്നും അമിത വേഗതയിലെത്തിയ മറ്റൊരു ലോറി സ്കൂട്ടറടക്കം മുന്നിൽ പോയ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇരു ലോറികൾക്കുമിടയിൽ പെട്ട് ഞെരിഞ്ഞമർന്നായിരുന്നു ദമ്പതികളുടെ മരണം. അരമണിക്കൂറോളം മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ കഴിയാത്ത വിധം ലോറിക്കിടയിൽ കുടുങ്ങിയിരുന്നു. സ്‌കൂട്ടർ പൂർണമായും തകർന്നു.

BREAKING NEWS
മാത്യു കുഴൽനാടന് ഭീഷണി, ‘സംരക്ഷണം നൽകണം’; പോലീസിന് പരാതി നൽകി
17 Oct 2026
BREAKING NEWS
വിവാഹിതനായത് ഒരുമാസം മുൻപ്, ആദ്യ വെബ് സീരീസ് റിലീസ് ചെയ്തത് രണ്ടുദിവസം മുൻപ്... യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ!! മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നി​ഗമനം
17 Oct 2026
BREAKING NEWS
‘ പിടികിട്ടാപ്പുള്ളിയോടെന്ന പോലത്തെ പെരുമാറ്റം; വീടിന്റെ ചുമരിൽ നോട്ടീസ് പതിപ്പിച്ചതിനു പിന്നിൽ ഒറ്റ ലക്ഷ്യം, മാതൃകാപരമായി ജീവിക്കുന്നയാളെ അപമാനിക്കുക; രാഷ്ട്രീയനാടകം‘: പിണറായിക്കെതിരായ ഇഡി സമൻസിനെ വിമർശിച്ച് ഗോവിന്ദൻ
17 Oct 2026
BREAKING NEWS
50,000 രൂപയുടെ ബോണ്ട്, അടുത്ത ഒരു വർഷക്കാലത്തേക്ക് സമാധാന അന്തരീക്ഷം നിലനിർത്താൻ സഹകരിക്കുക, അക്രമസംഭവങ്ങളിൽ ഏർപ്പെടാതിരിക്കുക, അനധികൃത സംഘംചേരൽ നടത്താതിരിക്കുക... അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ മോചനം, നേഹ ബോറയും പുറത്തിറങ്ങി
17 Oct 2026