BREAKING NEWS

ഓഹരി മേഖലയിൽ വിദഗ്ധ മാർഗനിർദേശം നൽകാൻ കൊച്ചിയിൽ സെബി രജിസ്റ്റേർഡ് നിക്ഷേപ ഉപദേശക സ്ഥാപന‍ം വസുപ്രദയുമായി പ്രഗല്ഭ പ്രഫഷണലുകൾ

· · 1 min read
Share: Copied!

കൊച്ചി: ഓഹരി മേഖലയിൽ വിദഗ്ധ മാർഗനിർദേശം നൽകാൻ കേരളത്തിലെ രണ്ടു പ്രശസ്ത ധനകാര്യ ഉപദേഷ്ടാക്കൾ ഒരുമിക്കുന്നു. പത്ര-മാസികകളിലെ ധനകാര്യ പംക്തികളിലൂടെ സുപരിചിതനായ ഓഹരി നിക്ഷേപ വിദഗ്ധൻ ജയ്ദീപ് മേനോനും പ്രശസ്ത ബാങ്കറും മൂലധനവിപണി വിദഗ്ധനുമായ ഡോ. നീലകണ്ഠൻ പിള്ളയുമാണു വസുപ്രദയുടെ സ്ഥാപകർ. സെബിയിൽ രജിസ്റ്റർ ചെയ്ത നിക്ഷേപ ഉപദേശ (ആർഐഎ) സ്ഥാപനമായ വസുപ്രദ ഇൻവെസ്റ്റ്മെൻ്റ് അഡ്വൈസറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡിലാണ് പ്രമുഖ ധനകാര്യ പ്രഫഷണലുകൾ.

കൊച്ചി ആസ്ഥാനമായ ഈ സ്ഥാപനം ഇന്ത്യയിലും വിദേശത്തും ഉള്ള നിക്ഷേപകർക്ക് സെബി നിഷ്കർഷിച്ചിട്ടുള്ള ഫീ അടിസ്ഥാനത്തിൽ ഓഹരി വിപണിയിൽ മികച്ച ദീർഘകാല നിക്ഷേപങ്ങൾക്ക് ഉപദേശം നൽകും. ഇടപാടുകാർ ഓരോരുത്തരുടെയും ആവശ്യത്തിന് ഉതകുന്ന നിക്ഷേപരീതി പരിചയപ്പെടുത്തുകയും സുതാര്യമായ ഉപദേശത്തിലൂടെ സമ്പാദ്യ വർധനയ്ക്കു സഹായിക്കുകയുമാണ് വസുപ്രദ ലക്ഷ്യമിടുന്നത്. ദശാബ്ദങ്ങൾ നീണ്ട അനുഭവസമ്പത്തും തത്ത്വാധിഷ്ഠിത സേവനങ്ങളും വഴി ഇരുവരും നിക്ഷേപ മേഖലയിൽ ഉള്ളവർക്കു സുപരിചിതരാണ്.

ജയദീപ് മേനോൻ സെക്യൂരിറ്റീസ് മാർക്കറ്റ്സ് പഠനത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. മൂഡീസ് അനലിറ്റിക്സിൻ്റെ സിഐഡബ്ള്യുഎം അടക്കം നിരവധി സർട്ടിഫിക്കറ്റ് കോഴ്സുകൾ പാസായിട്ടുണ്ട്. മുപ്പതിലേറെ വർഷമായി മൂലധനവിപണിയിൽ പ്രവർത്തിക്കുന്ന മേനോൻ്റെ അഗാധമായ വിശകലന ശേഷിയും അസാധാരണമായ ഉൾക്കാഴ്ചയും വസുപ്രദയ്ക്ക് മുതൽകൂട്ടാണ്.

ബാങ്കിംഗിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുളള ഡോ. നീലകണ്ഠൻ പിള്ള, ഓപ്പറേഷണൽ എഫിഷ്യൻസി ആൻഡ് സർവീസ് ഡെലിവറിയിൽ പിഎച്ച്. ഡി. എടുത്തിട്ടുണ്ട്. ബാങ്കിംഗിൽ പുതിയ സ്കീമുകൾ അവതരിക്കാനും ബിസിനസ് കാര്യക്ഷമത ഉറപ്പാക്കാനും റെഗുലേറ്ററി സംവിധാനങ്ങൾ രൂപപ്പെടുത്താനും അദ്ദേഹത്തിനു കഴിഞ്ഞു. ഇടപാടുകാരുടെ ദീർഘകാല താൽപര്യം സംരക്ഷിക്കുന്നതിനു മുൻതൂക്കം നൽകിയാണു ഡോ. പിള്ള എന്നും പ്രവർത്തിച്ചിട്ടുള്ളത്.

ബിസിനസ് വളർച്ചയേക്കാൾ ഉപരി, ‌ഇടപാടുകാരുടെ ധനകാര്യ ലക്ഷ്യങ്ങൾ മാത്രം മുൻനിർത്തുന്ന, സത്യസന്ധവും പക്ഷം പിടിക്കാത്തതും ഗവേഷണാധിഷ്ഠിതവും ആയ നിക്ഷേപ ഉപദേശത്തിന്റെ ആവശ്യം ഇവിടെയുണ്ട്. അതാണു വസുപ്രദ നൽകാൻ ഉദ്ദേശിക്കുന്നതെന്ന് സ്ഥാപകർ വ്യക്തമാക്കി.

സെബിയിൽ രജിസ്റ്റർ ചെയ്ത (INA 000020059) ആർഐഎ (രജിസ്റ്റേർഡ് ഇൻവെസ്റ്റ്മെൻ്റ് അഡ്വൈസർ) ആയ വസുപ്രദ കമ്മീഷനാേ മൂന്നാം കക്ഷികളിൽ നിന്നു പ്രതിഫലങ്ങളോ വാങ്ങുന്നില്ല. 100 ശതമാനവും ഇടപാടുകാരുടെ ധനകാര്യ ലക്ഷ്യങ്ങൾ മാത്രമാണ് പാലിക്കുക. അപായ സാധ്യതകൾ ചൂണ്ടിക്കാട്ടിയും ഓരോ കാലയളവിലും വരുന്ന മാറ്റങ്ങൾ മുൻകൂട്ടി വിശകലനം ചെയ്തും സെബി നിർദേശപ്രകാരം രേഖാമൂലമുളള കരാറുകൾ ഉണ്ടാക്കിയും ആണു വസുപ്രദ പ്രവർത്തിക്കുക.

ഇന്ത്യയിൽ ഇപ്പോൾ സെബിയിൽ രജിസ്റ്റർ ചെയ്ത 700-ൽ താഴെ ആർഐഎ കൾ മാത്രമേ ഉള്ളൂ. ചുരുക്കം പേർ മാത്രമുള്ള, സെബിയുടെ കർശനമായ നിയന്ത്രണത്തിലുള്ള ഇങ്ങനെയൊരു വിഭാഗത്തിലേക്കാണ് “ആദ്യം ഇടപാടുകാർ” എന്ന നിലപാടുമായി വസുപ്രദ വരുന്നത്. അക്കാദമിക മികവും സുതാര്യ പ്രവർത്തന ശൈലിയും വസുപ്രദയെ വ്യത്യസ്തമാക്കുന്നു. സത്യസന്ധമായ മാർഗനിർദേശവും സൂക്ഷ്മമായ ഉൾക്കാഴ്ചയും ദീർഘകാല സാമ്പത്തിക വളർച്ചയും നൽകി കേരളത്തിലും പുറത്തുമുള്ള ഇടപാടുകാരുടെ വിശ്വസ്ത സ്ഥാപനമായി വളരാനാണ് വസുപ്രദയുടെ ലക്ഷ്യം.

‌‌സെബിയിൽ രജിസ്റ്റർ ചെയ്ത (സെബി രജിസ്ട്രേഷൻ INA 000020059) രജിസ്റ്റേർഡ് ഇൻവെസ്റ്റ്മെന്റ് അഡ്വൈസേഴ്സ് ആണ് വസുപ്രദ അഡ്വൈസേഴ്സ്.
അന്വഷണങ്ങൾക്ക്: [email protected]

BREAKING NEWS
ഇനിയും ഇമ്മാതിരി രൂപമാറ്റം വരുത്തി ഹാജരായാൽ കർശന നടപടികൾ നേരിടേണ്ടി വരും- പ്രതികൾക്ക് കോടതിയുടെ കർശന താക്കീത്!! സാക്ഷികൾ തിരിച്ചറിയാതിരിക്കാൻ അഭിമന്യൂ കൊലക്കേസ് പ്രതികൾ കോടതിയിലെത്തിയത് ഒരേപോലെ പോലെ മുടിവെട്ടി, ഒരേ വസ്ത്രങ്ങൾ ധരിച്ച്, മുഖവും തലയും മറച്ച്... മൂന്നുപേരെ തിരിച്ചറിയാനാകാതെ സാക്ഷി- മാ...
15 Oct 2026
BREAKING NEWS
ഞങ്ങൾ‍ക്ക് 21 വയസായി, മദ്യം വേണം... സ്കൂൾ യൂണിഫോമിൽ ബിവറേജസ് ഔട്ട്‌ലെറ്റിൽ വിദ്യാർഥികൾ!! തരില്ലെന്നു പറഞ്ഞതോടെ അടുത്ത വരവ് യൂണിഫോം മാറ്റി, പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടുന്നതോടെ പ്രതിഷേധം- നെടുമ്പാശേരി അപകടത്തോടെ പരിശോധന കർശമാക്കി- ജീവനക്കാർ
15 Oct 2026
BREAKING NEWS
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് മുന്നോടിയായി ജിയോയുടെ അടുത്ത വളർച്ചാ പദ്ധതി!! മൊബിലിറ്റി, ഹോം, എന്റർപ്രൈസ്–അന്താരാഷ്ട്ര ബിസിനസ്... വളർച്ചയുടെ മൂന്ന് പ്രധാന എൻജിനുകൾ- ആകാശ് അംബാനി
15 Oct 2026
BREAKING NEWS
തന്റെ വീടിനു മുന്നിൽ അന്നദാനം നടത്താനുള്ള മേശകൾ സ്ഥാപിക്കരുതെന്ന് മുസ്ലിം യുവതി, എല്ലാ ദിവസവും ഇതേ സ്ഥലത്ത് അന്നപ്രസാദം വിതരണം ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും മറുവിഭാ​ഗം, തർക്കത്തിനിടെ ദുർ​ഗാദേവി പ്രസാദത്തിലേക്ക് മീൻ കഴുകിയ വെള്ളവും അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞു- അറസ...
15 Oct 2026