BREAKING NEWS

കേരളത്തിലെ കേന്ദ്രമന്ത്രിമാരെ വേണേൽ കണ്ടോ, ദേണ്ടേ വന്ദേഭാരതിന്റെ ആകെയുള്ള 20 കോച്ചിൽ 16 ഉം മധുര കൊണ്ടുപോകുന്നു…

· · 1 min read
Share: Copied!

പാലക്കാട്: മംഗളൂരു – തിരുവനന്തപുരം റൂട്ടിൽ 20 കേ‍ാച്ചുള്ള വന്ദേഭാരത് സർവീസ് ആരംഭിക്കുമ്പേ‍ാൾ ഒ‍ാടിക്കെ‍ാണ്ടിരുന്ന 16 കേ‍ാച്ച് വന്ദേഭാരത് റേക്ക് മധുര ഡിവിഷനു നൽകുമെന്ന് റിപ്പോർട്ട്. ഇതേ‍ാടെ മധുര ഡിവിഷനു നാലു വന്ദേഭാരത് ട്രെയിനുകളാകും.

എന്നാൽ ഈ റേക്ക് ഉപയേ‍ാഗിച്ച് എറണാകുളം– ബെംഗളൂരു വന്ദേഭാരത് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ രം​ഗത്തെത്തിയിട്ടുണ്ട്. ഈ റൂട്ടിൽ സർവീസിനു യാതൊരു തടസങ്ങളില്ലെന്നിരിക്കെ ട്രെയിൻ പുനഃസ്ഥാപിക്കാൻ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാരും ഇടപെടുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം. മധുരയിൽ നിന്നുള്ള വന്ദേഭാരതിനു ബെംഗളൂരു കന്റേ‍ാൺമെന്റിൽ സ്ഥലം നൽകാനാണു കൂടുതൽ വരുമാനം ലഭിച്ചിരുന്ന എറണാകുളം– ബെംഗളൂരു വന്ദേഭാരത് നിർത്തലാക്കിയത്.

തമിഴ്നാടിന്റെ ആവശ്യം നേടാൻ അവിടുത്തെ കേന്ദ്ര ഭരണകക്ഷി നേതാക്കൾ ശക്തമായി സമ്മർദം ചെലുത്തുകയും ഇടപെടുകയും ചെയ്തപ്പേ‍ാൾ കേരളത്തിലെ നേതാക്കൾ ഒരു നിവേദനത്തിൽ കാര്യങ്ങൾ ഒതുക്കി.

നിലവിൽ മധുര ഡിവിഷനിൽ നിന്നു ചെന്നൈയിലേക്കു രണ്ടും ബെംഗളൂരുവിലേക്കുമാണു വന്ദേഭാരത് സർവീസ്. പുതിയ റേക്ക് ഉപയേ‍ാഗിച്ചു രാമേശ്വരം–തിരുപ്പതി സർവീസ് ആരംഭിച്ചേക്കുമെന്നാണു സൂചന. എട്ടു കേ‍ാച്ചുള്ള മധുര– ബെംഗളൂരു സർവീസ് 16 കോച്ച് ആക്കുന്നതും പരിഗണനയിലാണ്. പാമ്പൻ പാലവും നവീകരിച്ച രാമേശ്വരം റെയിൽവേ സ്റ്റേഷനും ഉദ്ഘാടനം ചെയ്തെങ്കിലും ഇലക്ട്രിക് സംവിധാനത്തിലെ അപാകത കാരണം ട്രെയിൻ സർവീസുകൾ സാധാരണ നിലയിലായിട്ടില്ല.

അതേസമയം തിരുവനന്തപുരം– മംഗളൂരു റൂട്ടിൽ 20 കേ‍ാച്ച് വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതു യാത്രക്കാർക്കു വലിയ ആശ്വാസമാകും. പ്രധാന റൂട്ടാണെങ്കിലും പാലക്കാട് ജംക്‌ഷൻ സ്റ്റേഷൻ വഴി നിലവിൽ വന്ദേഭാരത് സർവീസുകളില്ല. പാലക്കാട് ടൗൺ സ്റ്റേഷന്റെ ഭാഗമായി പിറ്റ് ലൈൻ പൂർത്തിയാകുമ്പേ‍ാൾ കേ‍ായമ്പത്തൂർ– ബെംഗളൂരു വന്ദേഭാരത് പാലക്കാട്ടേക്കു നീട്ടുമെന്നാണ് അറിയുന്നത്.

പ്രധാനമന്ത്രി രാജി വയ്ക്കും വരെ പിന്നോട്ടില്ല… നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ആളിക്കത്തുന്നു, മന്ത്രിമാരുടെ വീടുകൾക്ക് തീയിട്ടു, മരണം 19 ആയി

BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026