BREAKING NEWS

ദേശീയ പരിപാടിയിൽ ദേശഭക്തിഗാനമല്ലേ ചൊല്ലേണ്ടത്, കുട്ടികൾ ആലപിച്ചത് മതസൗഹാർദത്തിന്റെ അർത്ഥവത്തായ വരികൾ, റെയിൽവേ വീണ്ടും വീഡിയോയിട്ടത് വിദ്യാർഥികൾക്ക് വിഷമമായെന്നു പറഞ്ഞതിനാൽ!! വിദ്യാഭ്യാസമന്ത്രിയുടേത് കുട്ടികളുടെ മനോവീര്യം തകർക്കുന്ന നടപടി, ബാലാവകാശകമ്മീഷൻ കേസെടുക്കണം- സ്കൂൾ പ്രിൻസിപ്പൽ

· · 1 min read
Share: Copied!

കൊച്ചി: ബെംഗളൂരു- കൊച്ചി വന്ദേഭാരതിൽ ആർഎസ്എസിന്റെ ഗണഗീതം പാടിയതിൽ അന്വേഷണത്തിന് ഉത്തരവിട്ട വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ ഇളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ രം​ഗത്ത്. വിവാദം കുട്ടികളിൽ വലിയ മാനസികാഘാതം ഉണ്ടാക്കിയെന്നും ബാലാവകാശകമ്മീഷൻ കേസെടുക്കണമെന്നും പ്രിൻസിപ്പൽ കെപി ഡിന്റോ ആവശ്യപ്പെട്ടു.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള വിദ്യാഭ്യാസമന്ത്രിയുടെ നടപചി കുട്ടികളുടെ മനോവീര്യം തകർക്കും. രക്ഷിതാക്കളും വിദ്യാർത്ഥികളും ഇതിൽ ഒരുപോലെ വിഷമത്തിലാണ്. ഗാനം ആലപിച്ചതിൽ മതവും രാഷ്ട്രീയവുമില്ല. ദേശീയ പരിപാടിയിൽ ദേശഭക്തിഗാനമല്ലേ ചൊല്ലേണ്ടത്. മതസൗഹാർദത്തിന്റെ അർത്ഥവത്തായ വരികളാണ് കുട്ടികൾ ആലപിച്ചത് എന്നും സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു.

പിന്നീട് ഗാനം ആലപിക്കുന്ന വീഡിയോ റെയിൽവെ ഔദ്യോഗിക പേജിൽ പങ്കുവെച്ചപ്പോൾ കുട്ടികൾക്ക് വലിയ സന്തോഷമായിരുന്നു. അത് പിൻവലിച്ചപ്പോൾ വിഷമം തോന്നി. കുട്ടികളുടെ പ്രയാസം റെയിൽവെയെ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. തുടർന്നാകാം പിൻവലിച്ച വീഡിയോ രണ്ടാമതും പങ്കുവെച്ചതെന്നും പ്രിൻസിപ്പൽ പറഞ്ഞു.

അതേസമയം വന്ദേഭാരതിൽ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചതിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് വിദ്യാഭ്യാസവകുപ്പ്. സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിലയിരുത്തി പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല നൽകിയത്. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശിച്ചു. അതുപോലെ വിവിധ രാഷ്ട്രീയപാർട്ടികളും ഇതിനെതിരെ രം​ഗത്തെത്തിയിരുന്നു.

ചിലപ്പോൾ ഫീസ് കൊടുക്കാൻ കുറച്ചു താമസിക്കാറുണ്ട്, മകൾ അവസാനമായി വിളിച്ചത് ഫീസടയ്ക്കാൻ 31,000 രൂപയ്ക്കായി, അത് അയച്ചുകൊടുത്തു, പിന്നെയറിയുന്നത് മരിച്ചുവെന്ന്!! ബിബിഎ വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹത- പിതാവ്

BREAKING NEWS
റോഡിലെ വെള്ള വരയിൽ തെന്നി ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ചു, ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വിദ്യാർഥിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി!! പോളിടെക്‌നിക് വിദ്യാർഥിക്ക് ദാരുണാന്ത്യം, അപകടം പരീക്ഷയെഴുതാനായി കോളേജിലേക്ക് പോകവേ
15 Oct 2026
BREAKING NEWS
റിപ്പോർട്ട് വായിച്ചാൽ ഞെട്ടിപ്പോകും... കണ്ണൂരിൽ എന്തിനാണ് 1000 ഏക്കർ ഭൂമി ഏറ്റെടുത്തത്? കിഫ്ബി സർക്കാർ നൽകിയ 99.4 % ചെലവഴിച്ചത് വായ്പാ തിരിച്ചടവിന് വേണ്ടി മാത്രം!! മസാല ബോണ്ടിൽ 181.73 കോടി നഷ്ടം, ചില പ്രദേശങ്ങൾക്ക് അധിക തുക നൽകി... ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കി, 498 പേർക്ക് അനുമതിയില്ലാതെ...
15 Oct 2026
BREAKING NEWS
തന്റെ വീടിനു മുന്നിൽ അന്നദാനം നടത്താനുള്ള മേശകൾ സ്ഥാപിക്കരുതെന്ന് മുസ്ലിം യുവതി, എല്ലാ ദിവസവും ഇതേ സ്ഥലത്ത് അന്നപ്രസാദം വിതരണം ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും മറുവിഭാ​ഗം, തർക്കത്തിനിടെ ദുർ​ഗാദേവി പ്രസാദത്തിലേക്ക് മീൻ കഴുകിയ വെള്ളവും അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞു- അറസ...
15 Oct 2026
BREAKING NEWS
പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് മതിയായ പരിചരണം ലഭിച്ചില്ല, വേദന സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞ യുവതിയോടി നഴ്‌സ് മോശമായി പെരുമാറി...പ്രസവത്തിനിടെ നവജാതശിശു മരിച്ചു, കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ, കുഞ്ഞിനെ പുറത്തെടുത്തപ്പോൾ മരിച്ചിരുന്നുവെന്ന്...
15 Oct 2026