BREAKING NEWS

ആ നോട്ടത്തിലുണ്ട് എല്ലാം! ജോജു ജോർജ്ജിൻ്റെ ജന്മദിനത്തിൽ ജീത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കള്ളൻ’റെ സ്പെഷൽ പോസ്റ്റർ പുറത്ത്

· · 1 min read
Share: Copied!

കൊച്ചി: സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയായ ‘വലതുവശത്തെ കള്ളൻറെ’ ജോജു ജോർജ്ജ് ജന്മദിന സ്പെഷൽ പോസ്റ്റർ പുറത്ത്. കണ്ണട താഴ്ത്തി ആരെയോ തീക്ഷ്ണമായി നോക്കുന്ന ജോജു ജോർജജാണ് പോസ്റ്ററിലുള്ളത്. ജോജുവിൻറെ ജന്മദിനത്തോടനുബന്ധിച്ചാണ് പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.

ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം നടന്നത്.

ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിൻറേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകൾ. സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന ടൈറ്റിൽ പോസ്റ്ററും ബിജു മേനോൻ്റെ ജന്മദിനത്തിൽ പുറത്തിറക്കിയ സ്പെഷൽ പോസ്റ്ററും ഏറെ ശ്രദ്ധേയമായിരുന്നു. ക്രിസ്മസ് റിലീസായാണ് ചിത്രം ഒരുങ്ങുന്നത്. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘വലതുവശത്തെ കള്ളൻ’ ഒരു കുറ്റാന്വേഷണ ചിത്രമെന്നാണ് സൂചന. ‘മുറിവേറ്റൊരു ആത്മാവിൻറെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളൻ’ ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്.

കോ- പ്രൊഡ്യൂസർമാർ: ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ, ഡി ഒ പി : സതീഷ് കുറുപ്പ് , എഡിറ്റർ: വിനായക്, പ്രൊഡക്ഷൻ ഡിസൈൻ: പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം , ഗാനരചന: വിനായക് ശശികുമാർ , ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർഫാസ് അയൂബ്, കോസ്റ്റ്യൂം: ലിൻഡ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവെട്ടത്ത്, മേക്കപ്പ്: ജയൻ പൂങ്കുളം, വി എഫ് എക്സ് : ടോണി മാഗ് മിത്ത്, എക്സി.പ്രൊഡ്യൂസർ: കത്തീന ജീത്തു, മിഥുൻ എബ്രഹാം, സ്റ്റിൽസ്: സാബി ഹംസ, പബ്ലിസിറ്റി സിസൈൻസ്: ഇല്യുമിനാർടിസ്റ്റ്, പിആർഒ : ആതിര ദിൽജിത്ത്.

BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026