BREAKING NEWS

അടുത്ത കളിയിൽ ചെക്കന്റെ കൈവാക്കിനു വരാതെ ജാമിസാ…നേർക്കു നേരെത്തിയാൽ അടിച്ചു തൂഫാനാക്കും, അതാ ജനുസ്… പുറത്താക്കിയ ശേഷം 15 കാരനു നേരെ താരത്തിനുനേരേ ആക്രോശിച്ച് അമിത വൈകാരിക പ്രതികരണവുമായി കെയ്ൽ ജാമിസൺ…Video

· · 1 min read
Share: Copied!

ബോളർമാരുടെ പേടിസ്വപ്നമാണ് വൈഭവ് സൂര്യവംശിയെന്ന 15 കാരൻ എന്ന് അവനെ പുറത്താക്കുന്ന ഓരോ ബോളർമാരുടേയും മാനറിസങ്ങളിൽ നിന്നു വ്യക്തമാവും. ഇന്നലെ രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം താരത്തിനുനേരേ ആക്രോശിച്ച് അമിത വൈകാരിക പ്രതികരണം നടത്തിയ ഡൽഹി ക്യാപിറ്റൽസ് താരം കെയ്ൽ ജാമിസണിന്റെ പ്രതികരണവും അത് വ്യക്തമാക്കുന്നു. ആ 15 കാരനെ പുറത്താക്കിയ ശേഷം അയാൾ നടത്തിയ ആഹ്ലാദപ്രകടനം അത് വ്യക്തമാക്കുന്നു.

എന്നാൽ ഇതിനെതിരെ കടുത്ത വിമർശനവുമായി പലരും രം​ഗത്തെത്തിക്കഴിഞ്ഞു. രാജസ്ഥാൻ റോയൽസ്-ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെയായിരുന്നു കെയ്ൽ ജാമിസണിന്റെ ഓവർ ആക്ഷൻ. രണ്ടാം ഓവറിലെ നാലാം പന്തിൽ ഫോർ നേടിയെങ്കിലും അഞ്ചാം പന്തിൽ വൈഭവിനെ ബൗൾഡാക്കിയ ശേഷം നടത്തിയ പ്രകടനമാണ് കെയ്ൽ ജാമിസൺ അതിരുവിട്ട് ആഘോഷിച്ചത്. 15 വയസുകാരൻ താരത്തെ പുറത്താക്കിയതിന് ഇങ്ങനെ ആക്രോശിച്ച് ആഹ്ലാദിക്കണോ എന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ചർച്ച. കളിയിലെ രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ മനോഹരമായ ഇൻസ്വിങ് യോർക്കറിലൂടെയാണ് കെയ്ൽ ജാമിസൺ സൂര്യവംശിയെ ക്ലീൻ ബൗൾഡാക്കിയത്. പന്ത് സൂര്യവംശിയുടെ ബാറ്റിന്റെ അറ്റത്ത് തട്ടിയ ശേഷം സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു.

പിന്നാലെ ജാമിസൺ രൂക്ഷമായ രീതിയിലാണ് സൂര്യവംശിയെ നോക്കി ആക്രോശിച്ചത്. ക്രിക്കറ്റിൽ പുതുമുഖമായ, വെറും 15 വയസുമാത്രം പ്രായമുള്ള വൈഭവ് സൂര്യവംശിയോട് ഇത്രയും രൂക്ഷമായി പെരുമാറേണ്ടിയിരുന്നോ എന്നാണ് ഉയരുന്നതിൽ ഏറ്റവും വലിയ ചോദ്യം. കെയ്ൽ ജാമിസൺ നടത്തിയ പ്രകോപനപരമായ യാത്രയയപ്പിനെയും ക്രിക്കറ്റ് പ്രേമികൾ വിമർശിച്ചു. ഇത്തരം പ്രകോപന രംഗങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ഉയരുന്ന അഭിപ്രായങ്ങളിൽ ഏറെയും. ഡൽഹിക്കെതിരെ നാല് റൺസ് മാത്രമാണ് വൈഭവ് എടുത്തത്. അതേസമയം അടുത്ത കളിയിൽ വൈഭവിന്റെ മുന്നിൽ പെടാതെ നോക്കിക്കോയെന്ന് പറയുന്നവരുമുണ്ട്.

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026