BREAKING NEWS

ജീവനൊടുക്കുന്നതിന് രണ്ടു ദിവസം മുൻപ് ആറു യുവാക്കൾ ചേർന്ന് അഭിജിത്തിനെയും സുഹൃത്തുക്കളെയും ക്രൂരമായി മർദ്ദിച്ചു, ഫോൺ പിടിച്ചുവാങ്ങി, ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്നു പറഞ്ഞ് കാറിൽ വലിച്ചുകയറ്റി മർദിക്കാൻ ശ്രമം, വീട്ടിൽ പറയുമെന്ന് ഭീഷണിപ്പെടുത്തി!! 17 കാരൻ മരിച്ചത് ആൾക്കൂട്ട മർദ്ദനത്തിലും വിചാരണയിലും മനംനൊന്ത്- സുഹൃത്തുക്കൾ

· · 1 min read
Share: Copied!

കോഴിക്കോട്: വടകരയിൽ പതിനേഴുകാരൻ അഭിജിത് ജീവനൊടുക്കിയത് ആൾക്കൂട്ട മർദ്ദനത്തിലും വിചാരണയിലും മനംനൊന്തെന്ന ആരോപണവുമായി സുഹൃത്തുക്കളും ബന്ധുക്കളും ബന്ധുക്കളും. കൗമാരക്കാരൻ മരിക്കുന്നതിനു മുൻപ് നാട്ടുകാരായ ആറു പേർ അതിക്രൂരമായി തങ്ങളെ മർദ്ദിച്ചെന്ന് അഭിജിത്തിന്റെ സുഹൃത്തുക്കൾ പറയുന്നു. അഭിജിത്തിനെ ജോലിസ്ഥലത്ത് നിന്ന് വിളിച്ച് വരുത്തിയാണ് മർദ്ദിച്ചത്. ലഹരി ഉപയോഗിക്കുന്നുണ്ട് എന്നായിരുന്നു ആരോപണം. വീട്ടിൽ പറയുമെന്ന് അഭിജിത്തിനെ ഭീഷണിപ്പെടുത്തിയെന്നും കാറിലേക്ക് വലിച്ച് കയറ്റി മർദ്ദിക്കാൻ ശ്രമിച്ചുവെന്നും സുഹൃത്തുക്കൾ പറഞ്ഞു.

അതേസമയം സംഭവത്തിൽ കുടുംബം നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അഴിയൂർ സ്വദേശിയായ അഭിജിത്തിനെ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇതിന് രണ്ട് ദിവസം മുൻപ് നാട്ടുകാരായ ഒരു സംഘം യുവാക്കൾ അഭിജിത്തിനെയും സുഹൃത്തുക്കളെയും ക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.

കൂടാതെ അഭിജിത്തിന്റെ ഫോൺ സംഘം പിടിച്ചു വാങ്ങിയിരുന്നു. ഇതിലെല്ലാം മനംനൊന്താണ് അഭിജിത്ത് ജീവനൊടുക്കിയത് എന്ന് കുടുംബം പറയുന്നു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവിന്റെ വീട്ടില്‍ ടെറസിലൂടെ കയറി, കട്ടിലിനടിയില്‍ നിന്നും രഹസ്യ ഭാര്യയെ പിടികൂടി, മുടിക്ക് പിടിച്ച് പൊലീസ് സ്റ്റേഷനിലെത്തിച്ച് യുവതി, സംഭവം വിവാഹമോചനക്കേസ് നടക്കുന്നതിനിടെ

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026