BREAKING NEWS

“വിശ്വസിക്കാനാകില്ല, നാക്കെടുത്താൽ കള്ളം മാത്രമേ പറയൂ, സ്ഥാനമാനങ്ങൾ നേടുന്നതിനായി വിലപേശൽ തന്ത്രമാണ് ശ്രീലേഖ നടത്തുന്നത്, കൂടുതൽ ആനുകൂല്യം ലഭിക്കുന്നിടത്തേക്ക് പോകും”- വി ശിവന്‍കുട്ടി

· · 1 min read
Share: Copied!

തിരുവനന്തപുരം: ആർ. ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ശ്രീലേഖ പറയുന്ന കാര്യങ്ങളൊന്നും വിശ്വസിക്കാനാകില്ലെന്നും നാക്കെടുത്താൽ കള്ളം മാത്രമാണ് പറയുന്നതെന്നും വി. ശിവൻകുട്ടി ആരോപിച്ചു. സ്ഥാനമാനങ്ങൾ നേടുന്നതിനായി വിലപേശൽ തന്ത്രമാണ് ശ്രീലേഖ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ കോർപ്പറേഷനുമായി ബന്ധപ്പെട്ട് ശ്രീലേഖയുടെ പേരിൽ പുറത്തുവന്ന സന്ദേശങ്ങളും പിന്നീട് അവർ സ്വീകരിച്ച നിലപാടുകളും ചൂണ്ടിക്കാട്ടിയായിരുന്നു ശിവൻകുട്ടിയുടെ വിമർശനം. പുതിയ സ്ഥാനമാനങ്ങൾ ലഭിക്കുന്നതിനായി ബിജെപിക്ക് നേരെയുള്ള ഭീഷണിയായോ കോൺഗ്രസിലേക്ക് പോകാനുള്ള നീക്കമായോ മാത്രമേ ഇതിനെ കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ ആനുകൂല്യം ലഭിക്കുന്ന ഇടത്തേക്ക് പോകുന്ന നിലപാടാണ് ശ്രീലേഖയുടേതെന്നും ശിവൻകുട്ടി ആരോപിച്ചു. മലപ്പുറം വർഗീയവാദികളുടെ നാടാണെന്ന അഭിപ്രായം തനിക്കില്ലെന്നും പാർട്ടിക്കും അത്തരമൊരു അഭിപ്രായമില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. പി. നന്ദകുമാറിന്റെ മലപ്പുറവുമായി ബന്ധപ്പെട്ട പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു പ്രതികരണം.മലപ്പുറം ജില്ലയിൽ അനുവദിച്ച അധിക പ്ലസ് വൺ ബാച്ചുകളുമായി ബന്ധപ്പെട്ടും ശിവൻകുട്ടി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. മലപ്പുറത്ത് അനുവദിച്ച 120 ബാച്ചിൽ തനിക്ക് എതിർപ്പില്ലെന്നും എന്നാൽ മലബാറിൽ അനുവദിച്ച 120 ബാച്ചുകളിൽ 90 എണ്ണം മലപ്പുറം ജില്ലയിലാണെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് സർക്കാർ അധിക ബാച്ചുകൾ അനുവദിച്ചിരുന്നത് സർക്കാർ സഹായമുള്ള എയ്ഡഡ് സ്കൂളുകളിലായിരുന്നെങ്കിൽ ഇത്തവണ ഏകദേശം 90 ശതമാനം ബാച്ചുകളും അൺഎയ്ഡഡ് സ്കൂളുകളിലാണ് അനുവദിച്ചതെന്നാണ് ശിവൻകുട്ടിയുടെ ആരോപണം. ഒരു ബാച്ചിന് നാല് അധ്യാപകരെ നിയമിക്കേണ്ട സാഹചര്യമുണ്ടെന്നും ഇതിന്റെ ഭാഗമായി താൽക്കാലിക അധ്യാപക നിയമനത്തിനുള്ള നടപടികളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026