BREAKING NEWS

പിണറായിയും മകളും വീട്ടില്‍ ഇല്ലാത്തപ്പോഴാണ്വഇഡി ഇങ്ങനെ ചെയ്തത്, പിടികിട്ടാപ്പുള്ളിയോടെന്ന പോലെയാണ് പെരുമാറുന്നത്, വിമര്‍ശനവുമായി വി ശിവന്‍കുട്ടി

· · 1 min read
Share: Copied!

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം. സംഭവമറിഞ്ഞ് പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തിയ മുൻ മന്ത്രി വി ശിവൻകുട്ടി, ഇ ഡി നോട്ടീസ് പതിപ്പിച്ചത് പ്രതിഷേധാർഹം എന്ന് പറഞ്ഞു. പിണറായിയോ മകളോ ഭാര്യയോ വീട്ടിലില്ലാത്ത സമയത്താണ് ഇ ഡി ഇങ്ങനെ ചെയ്തത്.

പിടികിട്ടാപ്പുള്ളിയോടെന്ന പോലെയാണ് ഇ ഡിയുടെ നീക്കങ്ങളെന്നും ശിവൻകുട്ടി വിമർശിച്ചു. സുപ്രീം കോടതിയിലുള്ള ഹർജി പോലും ഇ ഡി പരിഗണിച്ചില്ലെന്നും തെറ്റായ സമീപനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് രാവിലെയാണ് പിണറായിയുടെ വീട്ടിലെ ചുമരിൽ ഇ ഡി ഉദ്യോഗസ്ഥർ സമൻസ് പതിപ്പിച്ചത്. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം.

ഇ ഡി സംഘം എത്തുമ്പോൾ പിണറായിയും ഭാര്യയും മകളും വീട്ടിൽ ഉണ്ടായിരുന്നില്ല. പിണറായി കണ്ണൂരിലാണുള്ളത്. സമൻസ് തപാൽ മാർഗ്ഗം ലഭിക്കുമെന്ന് കരുതിയിരുന്ന സ്ഥാനത്താണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ചുമരിൽ പതിപ്പിച്ചത്.

BREAKING NEWS
പ്രതിഭാ​ഗത്തിന്റെ ആരോപണങ്ങളും വാദങ്ങളുമൊന്നും വിലപ്പോയില്ല, നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈലിനും കൂട്ടാളികൾക്കും ജാമ്യമില്ല
17 Oct 2026
BREAKING NEWS
വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന പ്രബല വിഭാഗമായ ഞങ്ങളെ അവഗണിച്ചു, സർക്കാർ നീതി പാലിച്ചില്ല- വിമർശനവുമായി എപി വിഭാ​ഗം!! വഖഫ് ബോർഡ് പുനഃസംഘടനയിൽ സമസ്തയിലെ ഒരു വിഭാഗത്തിനും അതൃപ്തി, ജമാഅത്തെ ഇസ്ലാമിക്ക് ചരിത്രത്തിലാദ്യമായി പ്രാതിനിധ്യം നൽകിയതിലും മുറുമുറുപ്പ്
17 Oct 2026
BREAKING NEWS
‘ഇന്റർനെറ്റ് ലഭ്യത മൗലികാവകാശം; അവർക്കും അവകാശമുണ്ട്‘: കുട്ടികൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കേണ്ടതുണ്ടോയെന്ന ചോദ്യത്തിന് സുപ്രീം കോടതിയുടെ മറുപടി
17 Oct 2026
BREAKING NEWS
പിണറായിക്കെതിരെ ഇഡിയുടെ നിർണായക നീക്കം! ചോദ്യംചെയ്യലിന് സ്പെഷ്യൽ ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത സംഘം കൊച്ചിയിലെത്തും; തീർത്തും ഒരുക്കത്തോടെയുള്ള നീക്കങ്ങൾ
17 Oct 2026