BREAKING NEWS

വിഎസിന്റെ നില അതീവ ​ഗുരുതരമായി തുടരുന്നു, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴ് സ്‌പെഷലിസ്റ്റുകൾ അടങ്ങുന്ന സംഘം പരിശോധന നടത്തി, വെന്റിലേറ്റർ സപ്പോർട്ട് തുടരും- മെഡിക്കൽ ബുള്ളറ്റിൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ് യുടി ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നുള്ള ഏഴ് സ്‌പെഷലിസ്റ്റുകൾ അടങ്ങുന്ന സംഘം വിഎസിനെ പരിശോധിക്കുകയും ഇപ്പോൾ നൽകുന്ന ചികിത്സ വിലയിരുത്തുകയും ചെയ്തിരുന്നു.

നിലവിൽ നൽകിവരുന്ന വെന്റിലേറ്റർ സപ്പോർട്ട്, സിആർആർടി, ആന്റിബയോടിക് തുടങ്ങിയ ചികിത്സകൾ തുടരാനാണ് തീരുമാനമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. നിലവിൽ രക്തസമ്മർദം വളരെ താണ നിലയിലാണ്. ഡയാലിസിസ് ഇന്നലെയും തുടർന്നു. ഹൃദയാഘാതത്തെത്തുടർന്ന് 23 നാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു വിഎസ് കഴിയുന്നത്.

റവാഡയ്ക്ക് പങ്കില്ല, നാടിനെ അറിയാതെയാണ് റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ എത്തിയത്, ഡിജിപിയെ നിയമിക്കുന്നതിനു സംസ്ഥാന സർക്കാരിന് പൂർണ അധികാരം ഉപയോ​ഗിക്കാനാവില്ല, പുതിയ നിയമനം ചട്ടപ്രകാരം- കെകെ രാഗേഷ്

 

BREAKING NEWS
പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു, 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026
BREAKING NEWS
വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു; 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026
BREAKING NEWS
മുന്നിലും പിന്നിലും ലോറി, മധ്യത്തിൽ സ്കൂട്ടർ യാത്രികർ... പിന്നിലുള്ള ലോറി അമിതവേ​ഗത്തിലെത്തി ദമ്പതികൾ സഞ്ചരിച്ച വാഹനമടക്കം മുന്നേപോയ വാഹനത്തിലേക്ക് ഇടിച്ചുകയറ്റി...രോ​ഗി സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികൾക്ക് അതിദാരുണ അന്ത്യം!! മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ കഴിയാത്ത വിധം വാ​ഹനത്ത...
17 Oct 2026
BREAKING NEWS
മാത്യു കുഴൽനാടന് ഭീഷണി, ‘സംരക്ഷണം നൽകണം’; പോലീസിന് പരാതി നൽകി
17 Oct 2026