BREAKING NEWS

എംഎല്‍എമാര്‍ക്ക് കിട്ടുന്ന ഫണ്ട് കൊണ്ട് മാത്രം വികസനം നടക്കില്ല, പൊന്മുട്ടയിരുന്ന താറാവിനെ കൊല്ലരുത്, കിഫ്ബി നിയന്ത്രണത്തിൽ വിമർശനവുമായി വി എന്‍ വാസവൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: കിഫ്ബിക്ക് കടിഞ്ഞാണിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി മുന്‍മന്ത്രി വി എന്‍ വാസവന്‍. കിഫ്ബി വിസ്മയം സൃഷ്ടിച്ച പദ്ധതിയാണെന്നും കിഫ്ബിയെ ഇല്ലാതാക്കാന്‍ ഉള്ള ശ്രമമാണ് നടക്കുന്നതെന്നും വി എന്‍ വാസവന്‍ പറഞ്ഞു. എസ്‌ഐടി ഗവണ്‍മെന്റായി സര്‍ക്കാര്‍ മാറുകയാണ്. പൊന്മുട്ടയിരുന്ന താറാവിനെ കൊല്ലരുത്.

സമാധാനത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം ആണ് കിഫ്ബിയെന്നും വാസവന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ സമീപനത്തിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നു വരും. എംഎല്‍എമാര്‍ക്ക് കിട്ടുന്ന ഫണ്ട് കൊണ്ട് മാത്രം വികസനം നടക്കില്ല. പദ്ധതികള്‍ നിലച്ചു പോകുന്ന അവസ്ഥ ഉണ്ടാകുന്നുണ്ടെന്നും വി എൻ വാസവൻ ചൂണ്ടിക്കാട്ടി. ജനകീയ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല. ശബരിമല മുന്നൊരുക്കത്തില്‍ കാലതാമസം വന്നിരിക്കുകയാണ്.

ഭക്തര്‍ ദര്‍ശനം നടത്താതെ തിരിച്ചു പോകുന്ന അവസ്ഥ കഴിഞ്ഞ കാലങ്ങളിലൊന്നും ഉണ്ടായിട്ടില്ല. നേരത്തെയെല്ലാം ജൂണ്‍ മാസം മുതല്‍ ഒരുക്കം നടത്തിയിരുന്നതാണ്. എന്നാല്‍ ഇത്തവണ ഇന്നാണ് ആദ്യമായി യോഗം വിളിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായത്. ഇക്കാര്യത്തില്‍ ദേവസ്വം മന്ത്രിയും പ്രസിഡന്റും രണ്ട് തട്ടില്‍ ആകാന്‍ പാടില്ല . മന്ത്രി ആണ് കാര്യങ്ങള്‍ക്ക് മുന്‍കൈ എടുക്കേണ്ടതെന്നും വി എൻ വാസവന്‍ പ്രതികരിച്ചു.

BREAKING NEWS
'2029ൽ ഭരണമാറ്റം ഉറപ്പ്, ഇന്ത്യ നേപ്പാളോ ബംഗ്ലാദേശോ അല്ല;നമുക്ക് അംബേദ്കറും ഗാന്ധിയും ഭഗത് സിങ്ങുമുണ്ട്; ഭരണഘടനയും വോട്ടവകാശവുമുണ്ട്': പ്രകാശ് രാജ്
17 Oct 2026
BREAKING NEWS
ഫുട്ബോൾ കളിക്കുന്നതിനിടെ പരുക്കുപറ്റിയ സുഹൃത്തുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ അമിത വേ​ഗത്തിൽ വന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കുമായി കൂട്ടിയിടിച്ച് 18 കാരന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന യുവാവിന് ​ഗുരുതര പരുക്ക്
17 Oct 2026
BREAKING NEWS
ഭർത്താവ് പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ, ഭാര്യയ്ക്ക് വൃക്കരോ​ഗം; മകനും മരുമകളും ചോറ്റാനിക്കരയിൽ പോയി വന്നപ്പോൾ ഇരുവരും ജീവനൊടുക്കിയ നിലയിൽ
17 Oct 2026
BREAKING NEWS
ഇഡി വീട്ടിലെത്തി, പ്രതിപക്ഷ നേതാവ് സ്ഥലത്തില്ലാത്തതിനാൽ നോട്ടീസ് കൈപ്പറ്റാതെ വീട്ടുകാർ, നോട്ടീസ് വീട്ടിൽ പതിച്ച് മടങ്ങി... 23 ന് നേരിട്ട് ഹാജരാകാൻ നിർദേശം!! കേസ് സുപ്രിം കോടതിയുടെ പരി​ഗണനയിൽ, ഇഡിക്കു മുന്നിൽ ഹാജരാകുന്ന തീരുമാനം പിന്നീട്
17 Oct 2026