BREAKING NEWS

“ഞങ്ങള്‍ യഥാര്‍ഥ പ്രതിപക്ഷമാകും”, സഭ തുടങ്ങുമ്പോള്‍ കാണാം, ഇത്രയും നാള്‍ യുഡിഎഫും എല്‍ഡിഎഫും അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് സഹകരിക്കുകയായിരുന്നു, ഇനി അത് നടക്കില്ല- വി മുരളീധരന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: ഞങ്ങളാണ് യഥാര്‍ത്ഥ പ്രതിപക്ഷം അത് സഭ തുടങ്ങുമ്പോള്‍ കാണാമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ച വി മുരളീധരന്‍, സഭയില്‍ ഇന്ന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ‘ഞങ്ങള്‍ യഥാര്‍ഥ പ്രതിപക്ഷമാകും, ബാക്കിയുള്ളവര്‍ കപട പ്രതിപക്ഷമാണെന്നൊക്കെ സഭാ നടപടികള്‍ തുടങ്ങി കഴിയുമ്പോള്‍ എന്താണ് വരുന്നത് എന്ന് കാണാം.

ഇത്രയും നാളും ഇവര്‍ രണ്ടുപേരും അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് സഹകരിക്കുകയായിരുന്നു. ഇനി ഏതായാലും നടക്കില്ല. ഞങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടി നാടിന്റെ താത്പര്യം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കും. കേരളത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കും’- വി മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മൂന്നിടത്താണ് വിജയിച്ചത്. കഴക്കൂട്ടത്തിന് പുറമേ ചാത്തനൂരിലും നേമത്തുമാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. ചാത്തനൂരില്‍ ഗോപകുമാറും നേമത്ത് രാജീവ് ചന്ദ്രശേഖറുമാണ് വെന്നിക്കൊടി പാറിച്ചത്.

BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026
BREAKING NEWS
"പാതിരാത്രിയിൽ ഒരു ചെറുക്കൻ ലൈസൻസില്ലാതെ എവിടെപ്പോയി എന്ന് ചോദിക്കാൻ ഒരു വർഗീയ വിഷവൃദ്ധകളേയും ഇപ്പോൾ കാണാനില്ല", മക്കളെ കേസിൽനിന്ന് ഊരിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് അപ്പന്മാരും ഉപ്പമാരും, കൊല്ലപ്പെട്ട മനുഷ്യന്റെ ശരീരം കുടുംബത്തിലെത്തും മുമ്പ് മുന്തിയവന്റെ മകന് സ്റ്റേഷൻ ജാമ്യം കിട്ടി, വിമര്‍ശനവ...
26 Oct 2026
BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026