BREAKING NEWS

ലോക്ഭവൻ പുറത്തിറക്കിയ കലണ്ടറിൽ ചന്ദ്രശേഖർ ആസാദിനും ഡോ.രാജേന്ദ്രപ്രസാദിനും കെആർ നാരായണനുമൊപ്പം ഹിന്ദുമഹാസഭ നേതാവ് സവർക്കറും

· · 1 min read
Share: Copied!

തിരുവനന്തപുരം: ലോക്ഭവൻ പുറത്തിറക്കിയ 2026ലെ കലണ്ടറിൽ പ്രമുഖ വ്യക്തിത്വങ്ങളുടെ കൂട്ടത്തിൽ ഹിന്ദുമഹാസഭ നേതാവ് വി.ഡി. സവർക്കറുടെ ചിത്രവും. 2026ലെ കലണ്ടറിലെ ഫെബ്രുവരി മാസം സൂചിപ്പിക്കുന്ന പേജിലാണ് സവർക്കറുടെ ചിത്രമുള്ളത്. ചന്ദ്രശേഖർ ആസാദിന്റെയും, ഡോ.രാജേന്ദ്രപ്രസാദിന്റെയും ചിത്രങ്ങളും ഒപ്പമുണ്ട്. കെ.ആർ. നാരായണന്റെ ചിത്രമാണ് ഫെബ്രുവരി പേജിലെ പ്രധാന ചിത്രം.

അതുപോലെ കേരളത്തിന്റെ സാഹിത്യം, സിനിമ, സാംസ്കാരികം, ചരിത്രം ഉൾപ്പെടെയുള്ള മേഖലകളിലുള്ളവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്. ഇഎംഎസ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, വിഷ്ണുനാരായണൻ നമ്പൂതിരി, ആറൻമുള പൊന്നമ്മ, ലളിതാംബിക അന്തർജനം, കെപിഎസി ലളിത, മാണി മാധവ ചാക്യാർ, ഒ. ചന്തുമേനോൻ, മന്നത്ത് പത്മനാഭൻ, സുഗതകുമാരി, വൈക്കം മുഹമ്മദ് ബഷീർ, ഭരത്ഗോപി, പ്രേംനസീർ അടക്കമുള്ളവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026