BREAKING NEWS

കോടികൾ മുടക്കി നിർമ്മിച്ച മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം പൊളിക്കേണ്ട സ്ഥിതി, മുകളിലെ നിലയിലെ ടോയ്ലറ്റ് ഉപയോഗിച്ചാൽ താഴത്തെ നില വരെ ബുദ്ധിമുട്ടറിയും, മുഴുവൻ ടോയ്ലറ്റുകളും ചോർന്നൊലിക്കുന്ന നിലയില്‍, ജനങ്ങളുടെ പണം ധൂർത്തടിച്ചതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്??- വി ഡി സതീശന്‍

· · 1 min read
Share: Copied!

കൊച്ചി: കോടികൾ മുടക്കി നിർമ്മിച്ച മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം ഒടുവിൽ പൊളിച്ചു കളയേണ്ട അവസ്ഥയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെട്ടിടത്തിന്‍റെ നിർമ്മാണ തകരാറുകൾ ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി, ഇതിന്റെ അറ്റകുറ്റപ്പണികൾക്കായി പുതിയൊരു സമുച്ചയം പണിയുന്നതിനേക്കാൾ കൂടുതൽ തുക ചെലവഴിക്കേണ്ടി വരുമെന്നും വ്യക്തമാക്കി.

മുകളിലെ നിലയിലെ ടോയ്ലറ്റ് ഉപയോഗിച്ചാൽ താഴത്തെ നിലയിൽ വരെ അതിന്റെ ബുദ്ധിമുട്ടുകൾ അറിയാമെന്നും മുഴുവൻ ടോയ്ലറ്റുകളും ചോർന്നൊലിക്കുന്ന ദയനീയ അവസ്ഥയിലാണെന്നും മുഖ‍്യമന്ത്രി വിമർശിച്ചു.

എൻജിനീയറിംങ് രംഗത്തെ പിഴവുകൾ ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി, ജനങ്ങളുടെ പണം ധൂർത്തടിച്ച ഇത്തരം നിർമ്മാണങ്ങളുടെ ഉത്തരവാദിത്തം ആർക്കാണെന്നും ചോദിച്ചു.

 

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026