തിരുവനന്തപുരം: മലപ്പുറം ജില്ലക്കെതിരെ പൊന്നാനി മുൻ എംഎൽഎ പി.നന്ദകുമാർ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവനയുടെ തുടർച്ചയാണ് ഇതെന്നും സിപിഎം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ആര് വർഗീയത പറഞ്ഞാലും കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു. മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറമെന്നായിരുന്നു നന്ദകുമാറിന്റെ പ്രസ്താവന.
വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലാണ് നന്ദകുമാറിന്റെ പരാമർശം. സിപിഎം നേതാവിന്റെ വര്‍ഗീയ അധിക്ഷേപം പിണറായി വിജയന് നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവനയുടെ തുടര്‍ച്ച; പ്രതിപക്ഷ നേതാവും സിപിഎം കേന്ദ്ര നേതൃത്വവും നിലപാട് വ്യക്തമാക്കണം; മാപ്പ് പറയാന്‍ സിപിഎം തയാറാകണം; ആര് വര്‍ഗീയത പറഞ്ഞാലും ശക്തമായ നടപടിയുണ്ടാകും മലപ്പുറം ജില്ലയിലെ ജനങ്ങളെ വര്‍ഗീയമായി അധിക്ഷേപിച്ച് സിപിഎം നേതാവ് പി. നന്ദകുമാര്‍ നടത്തിയ പ്രസംഗം കേരളത്തിന്റെ മതതേര നിലപാടിനെതിരായ വെല്ലുവിളിയാണ്. മത മൗലിക വര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറമെന്നാണ് പുരോഗമന പ്രസ്ഥാനമെന്ന് സ്വയം അവകാശപ്പെടുന്ന സിപിഎമ്മിന്റെ സമുന്നത നേതാവ് പറഞ്ഞത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന് കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു വര്‍ഗീയ അധിക്ഷേപം. അധിക്ഷേപം നടത്തിയ നേതാവിന്റെ അതേ നിലപാട് തന്നെയാണ് പിണറായി വിജയനും സിപിഎമ്മിനും ഉള്ളതെന്നു വേണം കരുതാന്‍. അതുകൊണ്ടാണ് തള്ളിപ്പറയാനോ തിരുത്താനോ പിണറായി വിജയന് തയാറാകാതിരുന്നതെന്നും വി ഡി സതീശന് പറഞ്ഞു.





