BREAKING NEWS

‘ഷിയാസിനെ തകർക്കാൻ ജാതിയുടെയും മതത്തിൻ്റെയും പേരും പറഞ്ഞ് ആരും വരണ്ട; വോട്ടു ബാങ്കുണ്ടെങ്കിൽ കൈയ്യിൽ വച്ചാൽ മതി‘ : വി. ഡി സതീശൻ

· · 1 min read
Share: Copied!

കൊച്ചി: വോട്ട്ബാങ്ക് ഉണ്ടെങ്കിൽ അത് കയ്യിൽ വച്ചാൽ മതിയെന്ന് സതീശൻ. കൊച്ചി മണ്ഡലത്തിൽ സഭാ സ്ഥാനാർത്ഥിയെ പരിഗണിക്കണമെന്ന ലത്തീൻ സഭയുടെ നിർദ്ദേശത്തിനാണ് സ്ഥാനാർത്ഥിയുടെ ഗുണങ്ങൾ എണ്ണി പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവിന്റെ മറുപടി. ഞങ്ങളുടെ കയ്യിൽ വോട്ടു ബാങ്കുണ്ടെന്ന് ചിലർ പറയും. ഷിയാസിനെ തകർക്കാൻ ജാതിയുടെയും മതത്തിൻ്റെയും പേരും പറഞ്ഞ് ആരും വരണ്ടെന്നും വർഗീയത പറയാൻ ആരും വരേണ്ട. എല്ലാ ജാതിയിലും മതത്തിലും പെട്ടവർ ഷിയാസിന് വോട്ട് ചെയ്യും. വി ഡി സതീശൻ പറഞ്ഞു. കൊച്ചി മണ്ഡലം കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജില്ലാ കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌മാരിൽ ഏറ്റവും മുൻ നിരയിൽ നിൽക്കുന്നതും വിശ്രമം ഇല്ലാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യക്‌തിയാണ് ഷിയാസെന്നുമാണ് വി ഡി സതീശൻ വിശദമാക്കുന്നത്. ഷിയാസ് പണി എടുക്കാത്തവരെ വഴക്ക് പറയും. അത് തന്റെ സ്വഭാവം കിട്ടിയതിനാലാണ് എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. നോമിനേഷൻ കൊടുത്തപ്പോൾ കേസുകളുടെ രേഖപ്പെടുത്താൻ എത്ര പേജ് ഉപയോഗിച്ചു എന്നാണ് താൻ ഷിയാസിനോട് ചോദിച്ചത്. കേരളത്തിൽ പലയിടത്തും സിപിഎം ബിജെപി ഡീൽ ഉണ്ടെന്നുള്ള ആരോപണം വി ഡി സതീശൻ ആവർത്തിച്ചു.

BREAKING NEWS
നട്ടപ്പാതിരായ്ക്ക് 17 കാരൻ ബെൻസ് കാറുമായി ഇറങ്ങിയത് റീൽസ് ഷൂട്ട് ചെയ്യാൻ!! ലൈസെൻസില്ലാതെ പ്രതി സ്ഥിരമായി വാഹനമോടിച്ചിരുന്നു, 104 കി. മീ. വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പോലീസിന്റെ കൈകളിൽ.... അഡീ. ജഡ്ജിക്കെതിരെ കേസ് എടുക്കുന്നതിൽ തുടർനടപടി ഇന്ന്?
26 Oct 2026
BREAKING NEWS
കൈഞരമ്പ് മുറിച്ചു, മുഖത്ത് തലയിണ അമര്‍ത്തിവച്ച നിലയില്‍, മാനസിക വെല്ലുവിളി നേരിടുന്ന 63കാരിയെ കൊന്ന് സഹോദരന്‍ ജീവനൊടുക്കി
26 Oct 2026
BREAKING NEWS
17കാരനെ വീണ്ടും കസ്റ്റഡിയിലെടുത്തു, രാത്രിതന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി, പിന്നാലെ ജാമ്യം!! 'പ്രതി മൈനറാണെങ്കിൽ പിതാവിനെതിരെ നടപടിയെടുക്കണം'- ജയബാലകൃഷ്ണൻറെ മക്കൾ
26 Oct 2026
BREAKING NEWS
ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള സ്ഥാപനമായി ലോക്ഭവൻ മാറരുത്, പി.എസ്.സിക്ക് നിയമങ്ങളും ചട്ടങ്ങളുമില്ലേ, അത് അനുസരിച്ചല്ലേ ഗവർണർ പ്രവർത്തിക്കേണ്ടത്. ‘പോകുന്ന വഴിക്ക് രണ്ടേറ് ഇരിക്കട്ടെ’ എന്ന പോലെയാണ് ആർലേക്കറിന്റെ നടപടി- ഇ പി ജയരാജന്‍
26 Oct 2026