BREAKING NEWS

മന്ത്രിസഭയിൽ ലൈംഗിക അപവാദക്കേസിൽപ്പെട്ട എത്രപേരുണ്ടെന്ന് ചുമ്മാ ഒന്നു എണ്ണിനോക്കിയാൽ നന്നായിരിക്കും!! പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി ഉയർന്നപ്പോൾ 12 ദിവസത്തോളം കൈയിൽവെച്ച് മുഖ്യമന്ത്രി എന്ത് ചെയ്തു? വിഡി സതീശൻ, സ്വന്തം പാർട്ടിയിലെ മുഖ്യമന്ത്രി പറഞ്ഞ പോലത്തെ ആളുകളെ കുറിച്ചെഴുതാൻ നൂറു പേജിന്റെ പുസ്തകം മതിയാകില്ല- എപി അനിൽകുമാർ, ‘സ്ത്രീലമ്പട’ പരാമർശം അൽപത്തരം- കെ സുധാകരൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: കോൺഗ്രസിനെതിരായ മുഖ്യമന്ത്രിയുടെ സ്ത്രീലമ്പടൻ പരാമർശത്തിൽ കോൺ​ഗ്രസിൽ വ്യാപക വിമർശനം. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവർ രംഗത്തെത്തി. മന്ത്രിസഭയിൽ ലൈംഗിക അപവാദക്കേസിൽപ്പെട്ട എത്രപേരുണ്ടെന്ന് ഒന്നു എണ്ണിനോക്കിയാൽ നന്നായിരിക്കുമെന്ന് വിഡി സതീശൻ പരിഹസിച്ചു. പിടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി ഉയർന്നപ്പോൾ മുഖ്യമന്ത്രി പൂഴ്ത്തിവെച്ചു. പന്ത്രണ്ട് ദിവസത്തോളം പരാതി കൈയിൽവെച്ച് മുഖ്യമന്ത്രി എന്ത് ചെയ്തുവെന്ന് സതീശൻ ചോദിച്ചു.

അതേസമയം മുഖ്യമന്ത്രിയുടെ ‘സ്ത്രീലമ്പട’ പരാമർശം അൽപത്തരമെന്നായിരുന്നു കെ സുധാകരൻ എംപി പ്രതികരിച്ചത്. മുഖ്യമന്ത്രി തന്നെ ഇത്തരത്തിലൊരു പരാമർശം നടത്തിയാൽ എന്തുചെയ്യുമെന്നും കെ സുധാകരൻ പറഞ്ഞു. കോൺഗ്രസിനെതിരായ പ്രസ്താവന മുഖ്യമന്ത്രി പിൻവലിക്കണമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് എപി അനിൽകുമാർ പറഞ്ഞത്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ചേർന്ന പ്രസ്താവനയല്ല മുഖ്യമന്ത്രി നടത്തിയത്. അന്തസും മാന്യതയും ഉണ്ടെങ്കിൽ പ്രസ്താവന മുഖ്യമന്ത്രി പിൻവലിക്കണം. സിപിഐഎം സംസ്ഥാന നേതാവിനെ പോലെയാണ് മുഖ്യമന്ത്രി സംസാരിച്ചത്. വളരെ മോശമായ പെരുമാറ്റമാണത്. മുഖ്യമന്ത്രി പറഞ്ഞ പോലത്തെ ആളുകൾ സിപിഐഎമ്മിൽ നിരവധിയാണ്. അവരെക്കുറിച്ച് എഴുതാൻ നൂറു പേജിന്റെ പുസ്തകം മതിയാകില്ലെന്നും എപി അനിൽകുമാർ പറഞ്ഞു.

മുഖ്യമന്ത്രി ഇത്തരത്തിൽ പലതും പറയുമെന്നായിരുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞത്. ഇതിനൊന്നും മറുപടി പറയേണ്ട ആവശ്യമില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രിക്ക് സ്വൽപം ആത്മാർത്ഥയുണ്ടെങ്കിൽ സ്വന്തം പാർട്ടിയിൽ ആരോപണ വിധേയർക്ക് എതിരെ നടപടി എടുക്കണമെന്നായിരുന്നു കെകെ രമ എംഎൽഎയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രതികരണം രാഷ്ട്രീയ ലാഭത്തിന് വേണ്ടി സ്ത്രീകളെ ഉപയോഗിക്കുന്നതായി മാത്രമേ കാണാൻ സാധിക്കൂ. സ്ത്രീ സമൂഹത്തിന് അനുകൂലമായ പ്രസ്താവനയായി കാണാൻ കഴിയില്ലെന്നും കെകെ രമ പറഞ്ഞു.

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026