BREAKING NEWS

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎമ്മും ബിജെപിയും വര്‍ഗീയത പ്രചരിപ്പിക്കുന്നു, വെള്ളാപ്പള്ളി അവരുടെ ഉപകരണമാവരുത്, എസ്എൻഡിപിയും എൻഎസ്എസും തമ്മിലുള്ള ബന്ധം ലീഗിനെങ്ങനെ തകർക്കാനാകും?? വെള്ളാപ്പള്ളിയുടെ പ്രായം കണക്കിലെടുത്ത് താന്‍ മറുപടി പറയുന്നില്ലെന്ന് വി ഡി സതീശന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: എൻഎസ്എസിനെ എസ്എൻഡിപിയുമായി തെറ്റിച്ചത് മുസ്ലിം ലീഗാണെന്നുള്ള എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തിനെതിരെ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സിപിഎമ്മും ബിജെപിയും സംഘപരിവാറും തിരഞ്ഞെടുപ്പ് വരുമ്പോൾ വ്യാപകമായി കേരളത്തിൽ വർഗീയത പ്രചരിപ്പിക്കുകയാണെന്നും അവരുടെ ഉപകരണമായി വെള്ളാപ്പള്ളി നടേശൻ മാറരുതെന്നും സതീശൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ മതേതരവാദികൾ ആണെന്നും മതധ്രുവീകരണത്തിനുള്ള ഒരു സാധ്യതയും കേരളത്തിലില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

വെള്ളാപ്പള്ളിയുടെ പ്രായത്തെയും അദ്ദേഹമിരിക്കുന്ന സ്ഥാനത്തെയും ബഹുമാനിക്കുന്നതിനാൽ തനിക്കെതിരെയുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾക്ക് മറുപടി പറയാനില്ലെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എൻഎസ്എസിനെ എസ്എൻഡിപിയുമായി വേർപ്പെടുത്തുന്നതിൽ ലീഗിന് എന്തു റോളാണുള്ളത്. എന്തിനാണ് ലീഗിനെ അതിൽ വലിച്ചിഴയ്ക്കുന്നത്. മുസ്ലിം ലീഗ് യുഡിഎഫിലെ പ്രധാന ഘടകകക്ഷിയാണ്. എസ്എൻഡിപിയും എൻഎസ്എസും തമ്മിലുള്ള ബന്ധം ലീഗിനെങ്ങനെ തകർക്കാൻ പറ്റും.

മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ശബ്ദം ഒന്നുതന്നെയാണ്. എസ്എൻഡിപിയും എൻഎസ്എസും ഒന്നിച്ചു നിൽക്കട്ടെ. ആരും ചേരിതിരഞ്ഞ് നിൽക്കേണ്ടതില്ല. ഒരുമിച്ച് നിൽക്കുന്നത് നല്ല സന്ദേശമല്ലേ. സിപിഎമ്മും ബിജെപിയും സംഘപരിവാറും തിരഞ്ഞെടുപ്പ് വരുമ്പോൾ വ്യാപകമായി കേരളത്തിൽ വർഗീയത പ്രചരിപ്പിക്കുകയാണ്. ഇത് മതേതരകേരളത്തിനുള്ള വെല്ലുവിളിയാണ്. വെള്ളാപ്പള്ളി നടേശൻ ആരുടേയും ഉപകരണമായി മാറരുതെന്നും വി ഡി സതീശന്‍ പറഞ്ഞു.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026