BREAKING NEWS

ഇറാനിയൻ സമുദ്രാതിർത്തിയിലേക്ക് അടുത്ത് യുഎസ് യുദ്ധക്കപ്പൽ; പിന്നാലെ ഹെലികോപ്റ്റർ അയച്ച് നേരിട്ട് ഇറാൻ

· · 1 min read
Share: Copied!

ടെഹ്‌റാൻ: ഒമാൻ ഉൾക്കടലിൽ ഇറാനിയൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച യുഎസ് യുദ്ധക്കപ്പലിനെ ഇറാനിയൻ നാവികസേനയുടെ ഹെലികോപ്റ്റർ തടഞ്ഞതായി ഇറാനിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 10 മണിയോടെ സമുദ്രാതിർത്തിയിലേക്ക് എത്തിയ യുഎസ്എസ് ഫിറ്റ്‌സ്‌ജെറാൾഡ് എന്നറിയപ്പെടുന്ന യുഎസ് നാവികസേനയുടെ നശീകരണക്കപ്പലിനെ നേരിടാനാണ് ഇറാൻ സൈന്യം ഹെലികോപ്റ്റർ അയച്ചത്.

ഇറാനും ഇസ്രയേലും തമ്മിലുള്ള 12 ദിവസത്തെ സംഘർഷത്തിനുശേഷം ഇറാനും യുഎസ് സേനയും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള ഏറ്റുമുട്ടലാണ് ഇത്. സംഘർഷസമയത്ത് ഇറാൻ ആണവകേന്ദ്രങ്ങളെ യുഎസ് ആക്രമിച്ചിരുന്നു.

ബുധനാഴ്ച, യുഎസ് കപ്പലിന് മുകളിലൂടെ പറന്ന ഹെലികോപ്റ്റർ, സമുദ്രാതിർത്തി കടക്കരുതെന്ന് മുന്നറിയിപ്പ് നൽകി. ഇതോടെ പ്രദേശം വിട്ടുപോയില്ലെങ്കിൽ ഇറാനിയൻ വിമാനങ്ങളെ ലക്ഷ്യമിടുമെന്ന് യുഎസ് യുദ്ധക്കപ്പൽ ഭീഷണിപ്പെടുത്തി. ഇതിനു മറുപടിയായി, സംയോജിത വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പൂർണ സംരക്ഷണത്തിലാണ് ഹെലികോപ്റ്റർ എന്ന് ഇറാൻ വ്യക്തമാക്കി. പിന്നാലെ യുഎസ് യുദ്ധക്കപ്പൽ തെക്കോട്ട് പിൻവാങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. യുഎസ് യുദ്ധക്കപ്പൽ ഇറാനിയൻ സമുദ്രാതിർത്തിയോട് എത്രത്തോളം അടുത്തായിരുന്നെന്ന് വ്യക്തമാക്കിയിട്ടില്ല.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026