BREAKING NEWS

‘ ഇറാൻ നഷ്ടപരിഹാരം നല്കണം; അവർ ഞങ്ങളോട് ആവശ്യപ്പെടുന്ന അതേകാര്യം എനിക്കും പറയാനുണ്ട്’ – ഡൊണാൾഡ് ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൺ: സമാധാനചർച്ചകളുടെ ഭാഗമായി ഇറാനിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പതിറ്റാണ്ടുകളായി ഇറാൻ്റെ പിന്തുണയോടെ നടക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ആക്രമണങ്ങളും അതിക്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് ആവശ്യം. ഇരുരാജ്യങ്ങളും തമ്മിലുള്ള ഭാവി ചർച്ചകളിൽ ഈ വിഷയം ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ്-ഇസ്രായേൽ സൈനിക നടപടികളെ തുടർന്ന് ഇറാനിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഇസ്ലാമിക് റിപ്പബ്ലിക് പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു.

“സൈനിക സംഘർഷത്തിന് നഷ്ട പരിഹാരം വേണമെന്നാണ് ഇറാൻ പറയുന്നത്. സമാനമായി ഞാനും നഷ്ടപരിഹാരം ആവശ്യപ്പെടുകയാണ്. അവർ സൃഷ്ടിച്ച സംഘർഷങ്ങളിൽ കൊന്നൊടുക്കിയതും പരിക്കേൽപ്പിച്ചതുമായ എല്ലാമനുഷ്യർക്കുമായി ഇറാൻ നഷ്ടപരിഹാരം തരണം. കഴിഞ്ഞ 50 വർഷത്തിനിടെ ഇറാൻ കൊന്നൊടുക്കിയ ലക്ഷക്കണക്കിന് നിരപരാധികളായ പ്രതിഷേധക്കാരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകണം.” – തിങ്കളാഴ്ച ട്രംപ് ‘ട്രൂത്ത് സോഷ്യലി’ൽ കുറിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 52,000 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026