BREAKING NEWS

അമേരിക്കൻ പൗരന്മാർക്ക് ഭീഷണിയാകുന്ന വിദേശികളെ രാജ്യത്ത് പ്രവേശിപ്പിച്ച് പോയേക്കരുത്!! സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്കും പലസ്തീൻ അതോറിറ്റി നൽകുന്ന പാസ്പോട്ട് കൈവശമുള്ളവർക്കും യാത്രാവിലക്കേർപ്പെടുത്തി ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൺ: മുൻപ് യാത്രാവിലക്കേർപ്പെടുത്തിയ രാജ്യങ്ങൾ കൂടാതെ കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്കേ‍ർപ്പെടുത്തി അമേരിക്ക. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്കും പലസ്തീൻ അതോറിറ്റി നൽകുന്ന പാസ്പോട്ട് കൈവശമുള്ളവർക്കും യുഎസിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സിറിയയിൽ യുഎസ് സൈനികരും സാധാരണക്കാരനും കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ നീക്കം.

അതേസമയം അമേരിക്കൻ പൗരന്മാർക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വിദേശികളെ രാജ്യത്ത് പ്രവേശിപ്പിക്കരുതെന്ന നിലപാടാണ് ട്രംപിനെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യുഎസിന്റെ സംസ്കാരം, സർക്കാർ സ്ഥാപനങ്ങൾ സ്ഥാപക തത്വങ്ങൾ തുടങ്ങിയവയെ വിദേശികളായവർ ദുർബലപ്പെടുത്തുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുന്നത് തടയാൻ ട്രംപ് ആഗ്രഹിക്കുന്നതായും വൈറ്റ് ഹൗസ് പറയുന്നു.‌

കഴിഞ്ഞ ജൂണിൽ അഫ്ഗാനിസ്താൻ, മ്യാന്മർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ ഉൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യുഎസ് ഭരണകൂടം പൂർണ യാത്രാ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും കൂടുതൽ രാജ്യങ്ങൾക്ക് യാത്രാ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ബുർക്കിന ഫാസോ, മാലി, നൈജർ, ദക്ഷിണ സുഡാൻ, സിയറ ലിയോൺ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കാണ് ഇപ്പോൾ യാത്രാവിലക്കേർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ പലസ്തീൻ അതോറിറ്റി നൽകിയ യാത്രാ രേഖകളുള്ള വ്യക്തികൾക്കും തെക്കുകിഴക്കൻ ഏഷ്യയിലെ ലാവോസിൽ നിന്നുള്ളവർക്കും അമേരിക്കയിൽ പ്രവേശിക്കാനാകില്ല.

ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്കമെനിസ്താൻ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങൾക്ക് നേരത്തെ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അംഗോള, ആന്റിഗ്വ, ബാർബുഡ, ബെനിൻ, കോട്ട് ഡി ഐവയർ, ഡൊമിനിക്ക, ഗാബോൺ, ഗാംബിയ, മലാവി, മൗറിറ്റാനിയ, നൈജീരിയ, സെനഗൽ, ടാൻസാനിയ, ടോംഗ, സാംബിയ, സിംബാബ്‌വെ അടക്കം 15 രാജ്യങ്ങൾക്ക് ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

അതു ബോംബൊന്നുമല്ല, കയ്യിലിരുന്ന് ഓലപ്പടക്കം പൊട്ടിയത്- സിപിഎം, പോലീസ് എഫ്ഐആറിലും ബോംബ് പടക്കമായി!! പാനൂർ ഉൾപ്പടെയുളള മേഖലയിൽ പ്രയോഗിക്കാൻ സിപിഎം വ്യാപകമായി ബോംബ് നിർമിക്കുകയാണ്, അക്രമികളെ സിപിഎമ്മും പോലീസും ഒരുപോലെ സംരക്ഷിക്കുന്നു, അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സിപിഎം ശൈലി അപമാനകരം- കെപിസിസി അധ്യക്ഷൻ

 

BREAKING NEWS
വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ
31 Oct 2026
BREAKING NEWS
‘സുഖമാണോ ചേട്ടാ’ എന്നു മാത്രമാണ് ചോദിച്ചത്; രാജനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ; അടൂർ സ്റ്റേഷൻ വിവാദത്തിൽ വിശദീകരണം
31 Oct 2026
BREAKING NEWS
അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
31 Oct 2026
BREAKING NEWS
'മരണമെത്തുന്ന നേരത്ത് നീയെന്റ അരികിൽ ഇത്തിരി നേരമിരിക്കണേ... '; റഫീഖ് അഹമ്മദ് കാണാനെത്തിയപ്പോൾ കവിതയുടെ വരികൾ ഓർമയിൽനിന്ന് ചൊല്ലി ലീലാവതി ടീച്ചർ; സമുദ്രവും പർവതവും കാണിച്ചുതരുന്നത് അവയുടെ വലിപ്പമല്ല, നമ്മുടെ നിസ്സാരതയാണെന്ന് ​ഗാനരചയിതാവ്
31 Oct 2026