BREAKING NEWS

മോദി പെസഷ്ക്യാനെ കണ്ടതിൽ അമേരിക്കയ്ക്ക് കട്ടകലിപ്പ് ; ‘ഇറാനെ താങ്ങിയാൽ ഇന്ത്യയെ ഉപരോധിക്കും’: മുന്നറിയിപ്പ് നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

· · 1 min read
Share: Copied!

വാഷിങ്ടൺ: കിർഗിസ്ഥാനിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്ക്യാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രതികരണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യയും ഇറാനും തമ്മിൽ വ്യാപാര കരാറുണ്ടെന്ന് കരുതുന്നില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് റൂബിയോ മറുപടി നൽകി. നിരവധി രാജ്യങ്ങൾ ഇറാനുമായി ബന്ധം പുലർത്തുന്നുണ്ടെന്നും എന്നാൽ അമേരിക്കൻ ഉപരോധങ്ങളിൽനിന്ന് രക്ഷപ്പെടാൻ ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെയും ഉപരോധ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

‘‘ഇന്ത്യയും ഇറാനും തമ്മിൽ ഒരു വ്യാപാര കരാർ നിലവിലുണ്ടെന്ന് കരുതുന്നില്ല. എല്ലാ രാജ്യങ്ങളും അവരുടേതായ വിദേശനയം രൂപീകരിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ഇറാൻ ഭരണകൂടവുമായി സംസാരിക്കുന്നുമുണ്ട്. ഒരു രാജ്യവും ഉപരോധങ്ങളിൽനിന്ന് രക്ഷപ്പെടാൻ ഇറാനെ സഹായിക്കരുത്. ഭീകരതയെ സ്പോൺസർ ചെയ്യുന്നതിനും ആണവായുധം നിർമ്മിക്കാൻ ശ്രമിക്കുന്നതിനും ഉപയോഗിക്കാവുന്ന തരത്തിൽ വരുമാനമുണ്ടാക്കാനുള്ള സംവിധാനങ്ങൾ നിർമ്മിക്കാൻ ഒരു രാജ്യവും അവരെ സഹായിക്കാൻ പാടില്ല. രാജ്യങ്ങൾ അങ്ങനെ ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ, അവരെയും നമുക്ക് ഉപരോധിക്കേണ്ടി വരും’’, മാർക്കോ റൂബിയോ പറഞ്ഞു.

കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്ക്യാനും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ–ഇറാൻ ഉഭയകക്ഷി ബന്ധവും മേഖലയിലെ സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തെന്നാണ് സൂചന.

പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും പരിഹരിക്കണമെന്ന നിലപാടാണ് ഇന്ത്യ തുടർച്ചയായി സ്വീകരിച്ചുവരുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാൻ പുറപ്പെടുന്നതിന് മുന്നോടിയായി നടത്തിയ പ്രതികരണത്തിൽ ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ഏതെങ്കിലും തരത്തിലുള്ള അധിനിവേശമുണ്ടായാൽ ശക്തമായും നിശ്ചയദാർഢ്യത്തോടെയും പ്രതികരിക്കുമെന്നും പെസഷ്ക്യാൻ വ്യക്തമാക്കിയിരുന്നു.

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026