BREAKING NEWS

പിന്നിൽ ട്രംപ്!! ഒസാമ ബിൻ ലാദനെ വധിച്ച സീൽ ടീം 6ന്റെ റെഡ് സ്ക്വാഡ്രൺ സംഘം ഉത്തരകൊറിയയിൽ!! ലക്ഷ്യം കിം ജോങ് ഉന്നിന്റെ ആശയവിനിമയങ്ങൾ ചോർത്തിയെടുക്കുക, അതിനായി ചാര ഉപകരണം സ്ഥാപിക്കുക… റിപ്പോർട്ട്

· · 1 min read
Share: Copied!

വാഷിങ്ടൻ: 2019ൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണക്കാലത്ത് യുഎസ് നാവികസേനാംഗങ്ങൾ അതീവരഹസ്യ ഓപ്പറേഷനിലൂടെ ഉത്തരകൊറിയയിൽ പ്രവേശിച്ചിരുന്നതായി റിപ്പോർട്ട്. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആശയവിനിമയങ്ങൾ ചോർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നാവികസേന യൂണിറ്റായ സീൽ ടീം 6ന്റെ റെഡ് സ്ക്വാഡ്രൺ സംഘം ഉത്തരകൊറിയയിൽ പ്രവേശിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2011ൽ ഭീകരൻ ഒസാമ ബിൻ ലാദനെ വധിച്ച അതേ സംഘമാണ് ഉത്തരകൊറിയയിൽ എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

അന്നു ട്രംപും കിമ്മും തമ്മിലുള്ള ആണവ ചർച്ചകൾക്കിടയിലാണ് നിർണായകമായ രഹസ്യ വിവരങ്ങൾ ചോർത്താൻ നാവികസേനയുടെ രഹസ്യ ഓപ്പറേഷൻ നടന്നത്. കിം ജോങ് ഉന്നിന്റെ ആശയവിനിമയങ്ങൾ ചോർത്തിയെടുക്കുന്നതിനായി ഒരു ചാര ഉപകരണം സ്ഥാപിക്കുക എന്നതായിരുന്നു ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഇവിടെയെത്തിയെങ്കിലും കരയിലേക്കു പ്രവേശിക്കുന്നതിന് തൊട്ടുമുൻപായി യുഎസ് നാവികസേനാംഗങ്ങൾ അപ്രതീക്ഷിതമായി ഒരു ബോട്ട് കണ്ടെന്നും ഇതോടെ ദൗത്യം പൂർത്തിയാക്കാതെ മടങ്ങിയെന്നുമാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

അതുപോലെ യുഎസ് പ്രസിഡന്റിന്റെ നേരിട്ടുള്ള അനുമതി ആവശ്യമുള്ള ദൗത്യമായിരുന്നു അന്ന് നടത്തിയതെന്നും ദൗത്യം പരാജയപ്പെട്ടാൽ ആണവചർച്ചകൾ നിർത്തലാക്കപ്പെടാവുന്ന സാഹചര്യം സംഭവിക്കുമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026