BREAKING NEWS

വീണ്ടും മെയിനാവാൻ ട്രംപ്: ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ല… നെതന്യാഹു ഉറപ്പു നൽകിയെന്ന്ബ ട്രംപ്, ബന്ദികളെ മോചിപ്പിക്കാൻ ഹമാസിന് മുന്നറിയിപ്പ്, വേണ്ടി വന്നാൽ അതിർത്തി കടന്ന് ആക്രമിക്കുമെന്ന് നെതന്യാഹു

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇസ്രയേല്‍ ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇക്കാര്യത്തിൽ ഉറപ്പ് നൽകിയെന്ന് ട്രംപ് പറഞ്ഞു. അറബ് ഉച്ചകോടിക്ക് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. അതേസമയം മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്ന് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കി.

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണം തന്നെ നേരത്തെ അറിയിച്ചെന്ന റിപ്പോര്‍ട്ടും ട്രംപ് തള്ളി. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് 50 മിനുട്ട് മുമ്പ് ഈ വിവരം അമേരിക്കൻ പ്രസിഡന്‍റ് ട്രംപിനെ ബെഞ്ചമിൻ നെതന്യാഹു അറിയിച്ചെന്ന റിപ്പോര്‍ട്ടാണ് ട്രംപ് തള്ളിയത്. ഇസ്രയേൽ ആക്രമണത്തെക്കുറിച്ച് വൈറ്റ് ഹൗസിന് അറിവുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇനിയും വിദേശത്ത് ആക്രമണം നടത്തുമെന്ന സൂചനയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നൽകിയത്. സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും അതിര്‍ത്തി കടന്നും അത്തരം പ്രതിരോധമുണ്ടാകുമെന്നുമാണ് നെതന്യാഹു വ്യക്തമാക്കിയത്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026