BREAKING NEWS

ദാ കിടക്കണ്! ആദ്യം നെഞ്ചിൽ തട്ടി സമ്മതിച്ച് വീരവാദം; ഇന്ത്യ ഇടയുന്നെന്നു കണ്ടപ്പോൾ മലക്കം മറിഞ്ഞ് ഇറാനു നേരെ കൈ ചൂണ്ടി ട്രംപ്; ‘ഇന്ത്യൻ കപ്പലുകൾക്ക് നേരെ അവർ നടത്തിയ ഡ്രോൺ ആക്രമണം അംഗീകരിക്കാൻ കഴിയില്ല’

· · 1 min read
Share: Copied!

വാഷിങ്ടൺ: അമേരിക്കൻ മിസൈൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ രോഷം ഉയരുന്നതിനിടെ, ഇന്ത്യൻ കപ്പലുകൾക്കെതിരായ ആക്രമണത്തിൽ ഇറാനെ പഴിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിൽനിന്ന് പുറപ്പെട്ട ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണം തികച്ചും അസ്വീകാര്യമാണ്. അവർ എത്രയും വേഗം തങ്ങളുടെ രീതികൾ മാറ്റുന്നതാണ് നല്ലതെന്ന് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

“ഫേക്ക് ന്യൂസിന് ഇറാൻ ചോർത്തി നൽകിയ നിബന്ധനകൾക്ക്, രേഖാമൂലം അംഗീകരിച്ച നിബന്ധനകളുമായി യാതൊരു ബന്ധവുമില്ല. ഒരു കരാറിൽ എത്തിയെന്ന അവരുടെ ദുർബലവും ദയനീയവുമായ പ്രസ്താവന ഉൾപ്പെടെ അവർ പറഞ്ഞതൊന്നും സത്യമല്ല. ഇടപാടുകൾ നടത്താൻ ഒട്ടും അന്തസ്സില്ലാത്ത ആളുകളാണിവർ. അവരുമായി ഒരു കാര്യത്തിലും വിശ്വാസ്യത പ്രതീക്ഷിക്കാനാവില്ല. അത്ഭുതം തന്നെ. കൂടാതെ, ഹോർമുസ് കടലിടുക്കിൽനിന്ന് പുറപ്പെട്ട ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇന്നലെ രാത്രി അവർ നടത്തിയതും എന്നാൽ പൂർണമായും പരാജയപ്പെടുത്തിയതുമായ ഡ്രോൺ ആക്രമണം അംഗീകരിക്കാൻ കഴിയില്ല. അവർ എത്രയും വേഗം തങ്ങളുടെ രീതികൾ മാറ്റുന്നതാണ് നല്ലത്”- ട്രംപ് പറഞ്ഞു.

അമേരിക്കൻ ആക്രമണത്തിൽ പ്രതിഷേധമറിയിക്കാനായി കേന്ദ്ര സർക്കാർ ഉന്നത യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിൻ്റെ പോസ്റ്റ്. അതേസമയം ഇന്ത്യൻ നാവികരുടെ മരണവുമായി ബന്ധപ്പെട്ട് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗൾഫ് ഓഫ് ഒമാനിൽ ഇന്ത്യൻ ക്രൂ അംഗങ്ങളുള്ള കപ്പലുകൾക്ക് നേരെയുള്ള അമേരിക്കൻ സൈന്യത്തിൻ്റെ ആക്രമണം തുടരുകയാണ്. അമേരിക്കൻ ആക്രമണത്തിൽ പലാവു പതാകയേന്തിയ ‘സെറ്റബെല്ലോ’ എന്ന എണ്ണക്കപ്പലിലെ ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്.

BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026
BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026