BREAKING NEWS

ഇറാന്റെ പ്രത്യാക്രമണം: യുഎസ് താവളത്തിന്റെ ഗോപുരം തകർന്നതായി ഉപഗ്രഹ ചിത്രം

· · 1 min read
Share: Copied!

ദുബായ്:  ഖത്തറിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ, ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന യന്ത്രസംവിധാനത്തിന്റെ ഗോപുരം തകർന്നതായി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് വന്നു . അസോഷ്യേറ്റഡ് പ്രസ് (എപി) ആണ് ചിത്രങ്ങൾ വിശകലനം ചെയ്തത്. യുഎസ് ഇതിനോടു പ്രതികരിച്ചിട്ടില്ല.

ആണവ കേന്ദ്രങ്ങളിലെ ആക്രമണത്തിനു മറുപടിയായി ജൂൺ 23നാണ് ഇറാൻ യുഎസ് സൈനിക താവളം ആക്രമിച്ചത്. ആക്രമണത്തിനു മുൻപുതന്നെ വിമാനങ്ങളെല്ലാം താവളത്തിൽനിന്ന് മാറ്റിയിരുന്നതിനാൽ കാര്യമായ നാശം ഉണ്ടായില്ലെന്നായിരുന്നു വിലയിരുത്തൽ.

എന്നാൽ, ഈ ഗോപുരം തകർന്നിട്ടുണ്ടെങ്കിൽ യുഎസിന് അതു വലിയ നഷ്ടമാകും. 125 കോടി രൂപ വിലവരുന്ന ഉപകരണം 2016 ലാണ് ഇവിടെ സ്ഥാപിച്ചത്. ജൂൺ 25നു ശേഷവുമുള്ള ചിത്രങ്ങളിൽ ഇതു കാണാനില്ല. അതിനിടെ, കഴിഞ്ഞ മാസം കാണാതായ ഫ്രഞ്ച്-ജർമൻ പൗരനായ സൈക്കിൾ യാത്രികൻ ലെനാർഡ് മോണ്ടെർലോസ് കസ്റ്റഡിയിലുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചു. ഇറാനിലൂടെ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന മോണ്ടെർലോസിനെ ജൂൺ പകുതിയോടെയാണ് കാണാതായത്.

BREAKING NEWS
മലയാളികളായ അമ്മയെയും മകളെയും ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം വ്യക്തമല്ല
25 Oct 2026
BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026