CRIME

ചെയ്യാൻ പോകുന്ന ക്രൂരത കവിതയായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു, യുവാവ് സഹോദരനെ അതിക്രൂരമായി കൊലപ്പെടുത്തി, കണ്ണ് ചൂഴ്ന്നെടുത്ത് ഭക്ഷിച്ചു, വളർത്തുമൃ​ഗത്തെ ചുട്ടുകൊന്നു, 31 കാരൻ അറസ്റ്റിൽ

· · 1 min read
Share: Copied!

വാഷിങ്ടൺ: ചെയ്യാൻ പോകുന്ന കാര്യം ഫേസ്ബുക്കിൽ കവിതരൂപത്തിൽ ഇട്ടശേഷെ സ്വന്തം സഹോദരനെ അതിക്രൂരമായി കൊലപ്പെടുത്തിയ 31 വയസുകാരൻ അറസ്റ്റിൽ. അമേരിക്കയിലെ പ്രിൻസെറ്റോണിലെ ആഡംബര അപ്പാർട്ട്‌മെന്റിൽ വച്ചാണ് മാത്യു ഹെർട്ട്‌ജെൻ എന്നയാൾ 26 വയസുള്ള തൻറെ സഹോദരൻ ജോസഫ് ഹെർട്ട്ജനെ കൊലപ്പെടുത്തി കണ്ണ് ചൂഴ്ന്നെടുത്ത് ഭക്ഷിച്ചത്. കൂടാതെ വീട്ടിലെ വളർത്തുപൂച്ചയെ ഇയാൾ ചുട്ടു കൊല്ലുകയും ചെയ്തു.

15 ലക്ഷം കടമെന്ന് റഹിം, 65 ലക്ഷമെന്ന് അഫാൻ… ബാക്കി കടം എങ്ങനെ വന്നെന്നറിയാൽ പോലീസ്, റഹിമിന്റെ മൊഴി നിർണായകം

വിതർസ്പൂൺ സ്ട്രീറ്റിലെ മിഷേൽ മ്യൂസ് അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് ശനിയാഴ്ച രാത്രിാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം നടന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സംഭവസ്ഥലത്ത് വച്ച് തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. സഹോദരനെ കൊല്ലാൻ ഇയാൾ ബ്ലേഡുൾപ്പെടെയുള്ള ഉപയോഗിച്ചതായാണ് വിവരം.

‘ഉമ്മയാണ് സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്നു പറഞ്ഞ് നിരന്തരം കുറ്റപ്പെടുത്തൽ, അത് എനിക്ക് സഹിക്കാനാവില്ല, ഉമ്മയെ ആക്രമിച്ച ശേഷം അവിടെ പോയത് കൊല്ലാൻതന്നെ, സംസാരിക്കാൻ പോലും നിന്നില്ല, ചെന്നതേ തലയ്ക്കടിച്ച് കൊലപ്പെടുത്തി’- അഫാന്റെ മൊഴി പുറത്ത്

ആക്രമണത്തിന് മാസങ്ങൾക്ക് മുമ്പ്, മാത്യു ഹെർട്ട്ജൻ ഫേസ്ബുക്കിൽ ഒരു വിചിത്രമായ കവിത പോസ്റ്റ് ചെയ്തിരുന്നു. “കത്തികൾ മൂർച്ച കൂട്ടുന്നത് എനിക്ക് കാണാം…അവൻ്റെ കണ്ണിൽ നിന്ന് രക്തം ഒഴുകുന്നു…” എന്നിങ്ങനെ തുടങ്ങുന്നതാണ് മാത്യു ഫേസ്ബുക്കിൽ കുറിച്ച കവിതയുടെ വരികൾ.

അതേസമയം മരിച്ച ജോസഫ് ഹെർട്ട്ജൻ മിഷിഗൺ സർവകലാശാലയിലെ മുൻ ഫുട്ബോൾ കളിക്കാരനും അസറ്റ് മാനേജ്മെന്റ് സ്ഥാപനമായ ലോക്കസ്റ്റ് പോയിന്റ് ക്യാപിറ്റലില അനലിസ്റ്റുമായിരുന്നു. 2017-ൽ മാത്യു ഹെർട്ട്‌ജെന്റെ പേരിൽ പ്രതി മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തിരുന്നു. എന്നാൽ ഇയാൾക്ക് മറ്റു ക്രമിനൽ പശ്ചാത്തലമൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026