BREAKING NEWS

‘ജോണി ജോണി യെസ് പപ്പ’യും ‘റെയിൻ റെയിൻ ഗോ എവേ’യും നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല, ഇത് കുട്ടികളെ നുണയന്മാരും സ്വാര്‍ത്ഥരും ആക്കുന്നു- യു പി വിദ്യാഭ്യാസ മന്ത്രി

· · 1 min read
Share: Copied!

ലക്നൗ: ‘ജോണി ജോണി യെസ് പപ്പ’, ‘റെയിൻ റെയിൻ ഗോ എവേ’ തുടങ്ങിയ പ്രചാരത്തിലുള്ള ഇംഗ്ലിഷ് നഴ്സറി റൈമുകൾ ഇന്ത്യൻ സംസ്കാരത്തിനും മൂല്യങ്ങൾക്കും എതിരാണെന്ന് ഉത്തർപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രി യോഗേന്ദ്ര ഉപാധ്യായ് ആരോപിച്ചു. ഈ പാട്ടുകൾ കുട്ടികളെ നുണ പറയാൻ പഠിപ്പിക്കുകയും സ്വാർഥത വളർത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കാൺപൂരിൽ ‘ശിക്ഷ മിത്ര’മാരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കവെ വിദ്യാഭ്യാസം കേവലം ഒരു തൊഴിൽ നേടലല്ലെന്നും ഭാവി തലമുറകളെ ഉചിതമായ മൂല്യങ്ങൾ പകർന്ന് രൂപപ്പെടുത്തലാണ് എന്നതും മന്ത്രി ഊന്നിപ്പറഞ്ഞു.

‘ജോണി ജോണി യെസ് പപ്പ’ എന്ന റൈമിനെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: ‘‘അതിഥികൾ വരുമ്പോൾ മാതാപിതാക്കൾ അഭിമാനത്തോടെ കുട്ടികളെക്കൊണ്ട് ഈ പാട്ട് പാടിക്കുന്നു. ‘ഈറ്റിങ് ഷുഗർ? നോ പപ്പ. ടെല്ലിങ് ലൈസ്? നോ പാപ്പ’. ഇത് കുട്ടികളെ നുണ പറയാൻ പഠിപ്പിക്കുകയാണ്. ഇങ്ങനെ നാം എന്തു മൂല്യങ്ങളാണ് കുട്ടികൾക്ക് നൽകുന്നത്?’’.

‘റെയിൻ റെയിൻ ഗോ എവേ’ പാട്ടിനെ കുറിച്ചും മന്ത്രി ആക്ഷേപം ഉന്നയിച്ചു. ലിറ്റിൽ ജോണിക്ക് കളിക്കണമെന്നുള്ളതുകൊണ്ടു മഴ പോകണമെന്ന് ആഗ്രഹിക്കുന്ന ഈ പാട്ട് സ്വന്തം സുഖത്തിനു പ്രകൃതിയോടുപോലും മാറണമെന്നത് പ്രകടിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

BREAKING NEWS
ചേട്ടനെ കാണാൻ പോലീസ് സ്റ്റേഷനിലെത്തിയ അനിയൻ കുറ്റം ഏറ്റെടുത്തു, 18 കാരനെ മൂന്നു ദിവസം അനധികൃതമായി കസ്റ്റഡ‍ിയിൽ വച്ചു, അസ്‌ലമിനെ ക്രൂരമായി മർദിച്ചു... പുറത്തിറങ്ങിയ മകൻ ജീവനൊടുക്കിയതിനു പിന്നിൽ പോലീസ്- ​ഗുരുതര ആരോപണവുമായി പിതാവ്!! അറസ്റ്റിലായത് പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 20 പ...
14 Oct 2026
BREAKING NEWS
കിഡ്നി സ്റ്റോണിനും ലക്ഷങ്ങളുടെ വില! ഹോളിവുഡ് നടന്റെ വൃക്കയിലെ കല്ല് ലേലത്തിൽ വിറ്റത് 75,000 ഡോളറിന്; പിന്നിൽ ചൂതാട്ട കമ്പനിയുടെ തന്ത്രം
14 Oct 2026
BREAKING NEWS
തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് മുന്നിൽ പിക്കപ്പ് വാൻ പോലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറി; വനിതാ ഉദ്യോഗസ്ഥയ്ക്കടക്കം മൂന്ന് പേർക്ക് പരിക്ക്
14 Oct 2026
CRIME
’തീർത്തും ബുദ്ധിമാനായ കൊലയാളി’യെന്ന് പോലീസ്; ജയമാധവനെ ഓട്ടോറിക്ഷയിലാണ് ഹോസ്പിറ്റലിലെത്തിച്ചതെന്ന് രവീന്ദ്രൻ, ഓട്ടോക്കാരനോട് ചോദിച്ചപ്പോൾ അങ്ങനെയൊരു ഓട്ടത്തിന് പോയിട്ടില്ലെന്ന് മറുപടി; സുഹൃത്തിന്റെ കാറാണ് ഉപയോ​ഗിച്ചതെന്ന് തെളിഞ്ഞു, വിറ്റുപോയ കാറിൽ തെളിവായി ഒരു തുള്ളി രക്തക്കറ
14 Oct 2026