BREAKING NEWS

രണ്ടുമാസത്തെ ബസ് ഫീസടച്ചില്ല, കുട്ടിയെ ബസിൽ കയറ്റേണ്ടെന്നു പ്രധാനാധ്യാപിക നിർദേശം, ബസ് കയറാനെത്തിയപ്പോൾ സമ്മതിച്ചില്ല, വഴിയരികിൽ കരഞ്ഞുകൊണ്ടുനിന്ന യുകെജി വിദ്യാർഥിയെ വീട്ടിലെത്തിച്ചത് വഴിയാത്രിക

· · 1 min read
Share: Copied!

തേഞ്ഞിപ്പലം: രണ്ടു മാസത്തെ ബസ് ഫീസ് അടയ്ക്കത്തതിന്റെ പേരിൽ യുകെജി വിദ്യാർഥിയെ വഴിയിൽ ഉപേക്ഷിച്ചതായി പരാതി. ചേലേമ്പ്രയിലെ സ്കൂളിലെ വിദ്യാർഥിയെയാണ് ബസിൽ കയറ്റാതിരുന്നത്. പതിവു പോലെ വീട്ടിൽ നിന്നിറങ്ങിയ വിദ്യാർഥി മറ്റു കുട്ടികൾക്കൊപ്പം ബസിൽ കയറാനെത്തിയപ്പോഴാണ് ബസുകാർ തടഞ്ഞത്.

2 മാസത്തെ ബസ് ഫീസായ 1,000 രൂപ അടക്കാത്തതിനാൽ കുട്ടിയെ ബസിൽ കയറ്റേണ്ടെന്നു പ്രധാനാധ്യാപിക നിർദേശിച്ചെന്നാണു വിവരം. മാത്രമല്ല രക്ഷിതാക്കളാരും കൂടെയില്ലാതെ തനിയെ ബസ് കയറാനെത്തിയ കുട്ടിയെ വഴിയിൽ ഉപേക്ഷിച്ചാണ് സ്കൂളുകാരുടെ ക്രൂരത. കണ്ണുനിറഞ്ഞ് വഴിയിൽ നിന്ന കുട്ടിയെ മറ്റൊരു സ്ത്രീയാണ് വീട്ടിലാക്കിയത്. ഇതു സംബന്ധിച്ച് രക്ഷിതാക്കൾ മന്ത്രി വി. ശിവൻകുട്ടിക്കും ബാലാവകാശ കമ്മീഷനും പോലീസിനും പരാതി നൽകി.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026