BREAKING NEWS

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സ് ക്യാപ്റ്റനായി ഉണ്ണി മുകുന്ദൻ

· · 1 min read
Share: Copied!

ഇന്ത്യയിലെ പ്രശസ്തരായ നടന്മാർ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നവംബർ മാസം ആരംഭിക്കും. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ബംഗാൾ പഞ്ചാബി ഭോജ്പുരി തുടങ്ങി എട്ടുഭാഷാ ചിത്രങ്ങളിൽ നിന്നുള്ള ടീമുകളാണ് സിസിഎല്ലിൽ മത്സരിക്കുന്നത്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് കേരള സ്ട്രൈക്കേഴ്സ്.
കഴിഞ്ഞകാല മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയാണ് കേരള സ്ട്രൈക്കേഴ്സ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. 2014ലും 2017ലും സി സി എല്ലിൽ കേരള സ്ട്രൈക്കേഴ്സ് റണ്ണേഴ്സപ്പായിരുന്നു.ഇത്തവണ പഴയ മുഖങ്ങൾക്കൊപ്പം പുതിയ മുഖങ്ങളെയും അണിനിരത്തി മികച്ച ഒരു ടീമിനെയായിരിക്കും കേരള സ്ട്രൈക്കേഴ്സ് കളത്തിലിറക്കുക.

പ്രശസ്ത നടനും ക്രിക്കറ്റ് പ്ലെയറുമായ ഉണ്ണിമുകുന്ദനാണ് ടീം ക്യാപ്റ്റനെന്ന്
കേരള സ്ട്രൈക്കേഴ്സിന്റെകോ-ഓണറായരാജ്കുമാർ സേതുപതി പറഞ്ഞു.
ഉണ്ണിമുകുന്ദനെ ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കാൻ കാരണം ക്രിക്കറ്റ് കളിയോടുള്ള ഉണ്ണിമുകുന്ദന്റെ പാഷൻ തന്നെയാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിച്ച കാലം മുതൽ കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ ഭാഗമായി ഉണ്ണിമുകുന്ദൻ ഉണ്ടായിരുന്നു. ഒരുപിടി ടൂർണമെന്റുകളിലും വിവിധ ക്ലബ്‌കളിൽ കളിച്ച പരിചയവും ക്രിക്കറ്റിനെക്കുറിച്ച് നല്ല ധാരണയുമുള്ള ചെറുപ്പക്കാരനാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ
ഉണ്ണിമുകുന്ദനെന്ന്രാജ്കുമാർ സേതുപതി പറഞ്ഞു.

ഉണ്ണിമുകുന്ദന്റെ ജന്മദിനമായ സെപ്റ്റംബർ 22ന് പിറന്നാൾ സമ്മാനമായി ഏറെ സന്തോഷത്തോടെയാണ് ടീം മാനേജ്മെന്റ് ഔദ്യോഗികമായി
ഉണ്ണിമുകുന്ദനെ ക്യാപ്റ്റനായി പ്രഖ്യാപിക്കുന്നത്. കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ പരിശീലന ക്യാമ്പ് ഒക്ടോബർ പകുതിയോടെ ആരംഭിക്കും. ഈ ക്യാമ്പിൽ വച്ചായിരിക്കും മറ്റു അംഗങ്ങളെ ടീം മാനേജ്മെന്റ് പ്രഖ്യാപിക്കുന്നത്.

BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026