LATEST UPDATES

പെരുമ്പാവൂരിലെ ലഹരി മാഫിയക്കെതിരായ നടപടികൾക്ക് അഭിനന്ദനം; കേരള പോലീസിനും സർക്കാരിനും നന്ദി രേഖപ്പെടുത്തി ഉണ്ണി മുകുന്ദൻ..

· · 1 min read
Share: Copied!

പെരുമ്പാവൂർ: പെരുമ്പാവൂരിൽ വർധിച്ചുവരുന്ന ലഹരി മാഫിയക്കും മയക്കുമരുന്ന് ശൃംഖലകൾക്കുമെതിരെ കേരള സർക്കാർ സ്വീകരിച്ച ശക്തമായ നടപടികൾക്ക് അഭിനന്ദനം അറിയിച്ച് പ്രശസ്ത നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദൻ രംഗത്തെത്തി.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കേരള പോലീസ് നടത്തുന്ന വ്യാപക പരിശോധനകളും അറസ്റ്റുകളും സമൂഹത്തിന് ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലഹരി കുറ്റകൃത്യങ്ങൾക്കെതിരെ സർക്കാറും നിയമപാലകരും സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് സമൂഹത്തിന്റെ സുരക്ഷയ്ക്കും യുവതലമുറയുടെ ഭാവിക്കും ഏറെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രശ്നം പൊതുജനശ്രദ്ധയിൽ കൊണ്ടുവന്ന യുവാക്കളുടെ ഇടപെടലുകൾക്കും ഉണ്ണി പ്രത്യേകം അഭിനന്ദനം അറിയിച്ചു. ഇവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അത് കേരള പോലീസിനെ ടാഗ് ചെയ്ത് ഉണ്ണി തന്റെ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റിട്ടിരുന്നു. പോസ്റ്റ്‌ കണ്ടതിന് പിന്നാലെ തന്നെ കേരള പോലീസ് ഐ.ടി. സെൽ ഉൾപ്പെടെ ബന്ധപ്പെട്ട വിഭാഗങ്ങൾ നടത്തിയ അതിവേഗ ഇടപെടൽ ശ്രദ്ധേയമാണെന്നും ആദ്യഘട്ട നടപടികളിൽ മാത്രം ഒതുങ്ങാതെ തുടർച്ചയായ പരിശോധനകളും നടപടികളും തുടരുന്നതാണ് കൂടുതൽ അഭിനന്ദനാർഹമെന്നും അദ്ദേഹം പറഞ്ഞു.

പൗരന്മാരുടെ പരാതികൾക്ക് സർക്കാറും പോലീസും നൽകുന്ന പ്രാധാന്യം ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുന്നതാണെന്നും സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ടെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.

യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കുക എന്നത് ഓരോ ഉത്തരവാദിത്തമുള്ള പൗരന്റെയും കടമയാണെന്നും സാമൂഹിക ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ച യുവാക്കൾ സമൂഹത്തിന്റെ അഭിനന്ദനം അർഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

കേരള പോലീസ് സേനയ്ക്കും വിഷയത്തിൽ ഇടപെട്ട ഉദ്യോഗസ്ഥർക്കും പ്രത്യേക നന്ദിയും അഭിനന്ദനവും അറിയിച്ച ഉണ്ണി,പൗരന്മാരും സർക്കാരും നിയമപാലകരും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും അഭിപ്രായപ്പെട്ടു.

BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026