BREAKING NEWS

വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയതിലുള്ള പക, സിപിഎം വിമര്‍ശകന്‍ വി എസ് അനില്‍കുമാറിന്റെ വീടിന് മുമ്പില്‍ റീത്ത്, അന്വേഷണവുമായി പൊലീസ്

· · 1 min read
Share: Copied!

കണ്ണപുരം:  കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് സർവീസസ് മുൻ ഡീന്‍ വി.എസ്. അനിൽകുമാറിന്റെ കണ്ണപുരത്തെ വീടിന് മുന്നിൽ അജ്ഞാതർ റീത്ത് വെച്ചു. അന്തരിച്ച പ്രൊഫസർ എം.എൻ. വിജയന്റെ മകനായ അനിൽകുമാറിന് നേരെ നടന്ന ഈ ഭീഷണി രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകാൻ സാധ്യതയുണ്ട്.

ഇന്ന് രാവിലെ മകനെ ഫുട്ബോൾ കോച്ചിംഗിനായി അയക്കാൻ വാതിൽ തുറന്നപ്പോഴാണ് ഗേറ്റിന് സമീപം റീത്ത് വെച്ചിരിക്കുന്നത് അനിൽകുമാറിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹം പോലീസിനെ വിവരമറിയിച്ചു. പയ്യന്നൂരിലെ സി.പി.എം വിമതൻ വി. കുഞ്ഞികൃഷ്ണൻ രചിച്ച ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം ഏറ്റുവാങ്ങിയത് വി.എസ്. അനിൽകുമാറായിരുന്നു.

ഈ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിനപ്പുറം, സി.പി.എം നേതൃത്വത്തിന്റെ നിലപാടുകളെ സോഷ്യൽ മീഡിയയിലൂടെയും മറ്റും അദ്ദേഹം നിരന്തരം വിമർശിക്കാറുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ, പുസ്തകം ഏറ്റുവാങ്ങിയതിലുള്ള പ്രതിഷേധമാകാം റീത്ത് വെക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026