BREAKING NEWS

ആർത്തവം, വനിതാ ശുചീകരണത്തൊഴിലാളികൾ ജോലിക്കെത്താൻ വൈകി, വസ്ത്രമഴിച്ച് പരിശോധിപ്പിച്ചു, തെളിവിന് സാനിറ്ററി പാഡുകളുടെ ചിത്രം പകർത്തി, പ്രതിഷേധവുമായി വിദ്യാർഥികളും ജീവനക്കാരും, സൂപ്പർവൈസർമാർക്ക് സസ്പെൻഷൻ, കേസ്

· · 1 min read
Share: Copied!

ചണ്ഡീഗഢ്: വനിതാ ശുചീകരണത്തൊഴിലാളികൾ ജോലിക്കെത്താൻ വൈകിയത് ആർത്തവം കാരണമാണെന്ന് പറഞ്ഞതിനെ തുടർന്ന് വസ്ത്രമഴിച്ച് പരിശോധിച്ചതായി പരാതി. ഹരിയാനയിലെ റോഹ്ത്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാല(എംഡിയു)യിലാണ് നീച സംഭവം അരങ്ങേറിയത്. സംഭവത്തിൽ സർവകലാശാലയിലെ നാല് വനിതാ ശുചീകരണത്തൊഴിലാളികളാണ് പുരുഷന്മാരായ രണ്ട് സൂപ്പർവൈസർമാർക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. ഇതോടെ വിദ്യാർഥികളും രോഷാകുലരായി പ്രതിഷേധവുമായി രം​ഗത്തെത്തുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബർ 26-നാണ് സംഭവമുണ്ടായതെന്നാണ് തൊഴിലാളികൾ പറയുന്നു. ഹരിയാന ഗവർണർ അസിംകുമാർ ഘോഷ് അന്നേദിവസം സർവകലാശാല കാമ്പസിൽ സന്ദർശനം നടത്തിയിരുന്നു. എന്നാൽ, ഗവർണറുടെ സന്ദർശനം നടക്കുന്ന ദിവസം ശുചീകരണത്തൊഴിലാളികളായ നാല് സ്ത്രീകൾ വൈകിയാണ് ജോലിക്കെത്തിയത്. കാരണമറിയാൽ സൂപ്പർവൈസർമാരായ വിനോദ് കുമാറും വിതേന്ദർ കുമാറും ഇവരെ ചോദ്യംചെയ്തു. ആർത്തവം കാരണമാണ് ജോലിക്കെത്താൻ വൈകിയതെന്നായിരുന്നു തൊഴിലാളികളുടെ മറുപടി. എന്നാൽ, സൂപ്പർവൈസർമാർ ഇവരുടെ വിശദീകരണം അംഗീകരിച്ചില്ല. തെളിവ് വേണമെന്നായിരുന്നു ആവശ്യം. തുടർന്നാണ് സൂപ്പർവൈസർമാർ സ്ത്രീകളിലൊരാളോട് വസ്ത്രമഴിക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് മറ്റൊരു ജീവനക്കാരിയോട് ഇവരുടെ സാനിറ്ററി പാഡുകൾ പരിശോധിക്കാനും ആവശ്യപ്പെട്ടു. കൂടാതെ തെളിവിനാണെന്ന് പറഞ്ഞ് സാനിറ്ററി പാഡുകളുടെ ചിത്രം പകർത്തിയതായും ജീവനക്കാർ പറയുന്നു.

പരിശോധന അതിരുകടന്നതോടെ സൂപ്പർവൈസർമാർ അപമാനിച്ചെന്ന് പറഞ്ഞ് തൊഴിലാളികൾ ബഹളംവെച്ചു. ഇവർ പ്രതിഷേധവും ആരംഭിച്ചു. ഇതോടെ മറ്റു തൊഴിലാളികളും ക്യാംപസിലെ വിദ്യാർഥികളും ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. സൂപ്പർവൈസർമാർക്കെതിരേ കടുത്ത നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതോടെ രജിസ്ട്രാറും വൈസ് ചാൻസലറും തൊഴിലാളികളുമായി സംസാരിച്ചു. ഇതിനുപിന്നാലെ സൂപ്പർവൈസർമാരെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കി. തുടർന്ന് പോലീസിനെ വിളിച്ചുവരുത്തി ഇവരെ പോലീസിന് കൈമാറുകയുംചെയ്തു. സംഭവത്തിൽ ഹരിയാന വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തു.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026