BREAKING NEWS

വിസി നിയമനം: കേസ് നടത്താൻ ചെലവായ 11 ലക്ഷവും സർവകലാശാലകൾ നൽകണം, കത്തയച്ച് ​ഗവർണർ

· · 1 min read
Share: Copied!

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടത്തിയ കേസുകള്‍ക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്ന് രാജ്ഭവന്‍. പണം ചോദിച്ച് ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകള്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർ കത്തയച്ചു.

കേസിന് ചെലവായ വക്കീല്‍ ഫീസ് നല്‍കാനാണ് സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയത്. രണ്ട് സര്‍വകലാശാലകളും ചേര്‍ന്ന് 11 ലക്ഷം രൂപയാണ് നല്‍കേണ്ടത്. വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രിംകോടതിയില്‍ നല്‍കിയ കേസുകള്‍ക്കാണ് തുക ആവശ്യപ്പെട്ടത്.

രാജ്ഭവന്‍ അയച്ച കത്തില്‍ രണ്ട് സര്‍വകലാശാലകളും 5.5 ലക്ഷം രൂപ വീതം നല്‍കണമെന്നാണ് ആവശ്യം. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളുടെ താത്കാലിക വി സി നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയായിരുന്നു രാജ്ഭവന്‍ സ്വന്തം നിലയില്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട തുകയാണ് ഇപ്പോള്‍ സര്‍വകലാശാലകള്‍ വഹിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

BREAKING NEWS
ചികിത്സാവശ്യത്തിനെന്നു പറഞ്ഞ് വിളിച്ചുവരുത്തി ഡോക്ടറെ മർദ്ദിച്ചു; മൂന്ന് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ; 12 പ്രതികൾ
05 Nov 2026
BREAKING NEWS
’സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് വരുമാനപരിധി വരും’, വ്യാജ പ്രചാരണം; പ്രിയദർശിനി കാർഡ് പോസ്റ്ററിനെതിരെ മന്ത്രിയുടെ ഓഫീസ് പോലീസിൽ
05 Nov 2026
BREAKING NEWS
സ്കൂളിൽ ഇരിപ്പിടത്തെച്ചൊല്ലി തർക്കം; പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ; തലയ്ക്ക് പരിക്ക്, അഞ്ച് പേർക്കെതിരെ നടപടി
05 Nov 2026
BREAKING NEWS
ജോർജിയയിൽ ചരിത്രവിജയം; 2028-ലെ പ്രസിഡന്റ് പോരാട്ടത്തിലേക്ക് ജോൺ ഒസോഫ്? അടുത്ത ഒബാമ? യുവ സെനറ്ററുടെ വളർച്ചയിൽ കണ്ണുനട്ട് ഡെമോക്രാറ്റുകൾ
05 Nov 2026