CINEMA

താര ശോഭയിൽ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യുകെ ഓക്കെ)യുടെ മ്യൂസിക്ക് പ്രകാശനം

· · 1 min read
Share: Copied!

മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയാ പ്രവർത്തകരുടേയും, നിർമ്മാതാക്കളുടേയും സാന്നിദ്ധ്യത്തിൽ യുകെ ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക് പ്രകാശനം നടന്നു‌. കൊച്ചി, കലൂരിലെ ഐഎംഎ ഹാളിലായിരുന്നു പ്രകാശനം. ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിക്കുന്ന ചിത്രം അരുൺ വൈഗയാണ് സംവിധാനം ചെയ്യുന്നത്.

ഏറെ ശ്രദ്ധേയമായ ഉപചാരപൂർവ്വം ഗുണ്ടാ ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, അജിത് വിനായക, മനോജ്.കെ.ജയൻ, ജോണി ആൻ്റണി, സിജ്യ വിൽസൻ, ഷറഫുദ്ദീൻ നടനും ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ച ശബരീഷ് വർമ്മ, ഈ ചിത്രത്തിലെ നായകനായ രഞ്ജിത്ത് സജീവ, സംഗീത സംവിധായകൻ രാജേഷ് മുരുകേശൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രശസ്ത സംവിധായകൻ ബ്ലെസ്സിയും, നടൻ ദിലീപും ചേർന്നായിരുന്നു പ്രകാശന കർമ്മം നിർവ്വഹിച്ചത്. ചിത്രത്തിലെ നായിക സാരംഗി ശ്യാം എന്നിവരും നിരവധി ചലച്ചിത്ര പ്രവർത്തകരുടേയും സാന്നിദ്ധ്യം ചടങ്ങിനുണ്ടായിരുന്നു. നിർമ്മാതാവ് ആൻ സജീവ് സ്വാഗതം പറഞ്ഞു.

തികച്ചും കാലികപ്രാധാന്യമുള്ള ഒരു വിഷയമാണ് താൻ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നതെന്ന് സംവിധായകൻ അരുൺ വൈഗ ആമുഖപ്രസംഗത്തിൽ സൂചിപ്പിച്ചു. തികച്ചും മലയാളത്തനിമയുള്ള ചിത്രമായിരിക്കുമെന്ന് അരുൺ വൈഗ പറഞ്ഞു. നിരവധി കടമ്പകൾ കടന്നാണ് ഈ ചിത്രത്തിലേക്ക് എത്തിയതെന്നും സംവിധായകൻ പറഞ്ഞു.

കൽക്കട്ടാ ന്യൂസിൻ്റെ ചിത്രീകരണത്തിനിടയിൽ ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞ് ദിലീപുമൊത്ത് റൂമിലേക്കു പോകുമ്പോഴാണ് ദുബായിൽ നിന്നും സജീവിൻ്റെ ഫോൺ കോൾ വരുന്നത്”എനിക്ക് നിങ്ങളുടെ ഏറ്റവും നല്ല സിനിമ ചെയ്തു തരണം എന്നറിയിക്കുന്നത്.
അതാണ് മോഹൻലാൽ – ജയ പ്രദ എന്നിവർ പ്രധാന വേഷത്തിലഭിനയിച്ചു പ്രണയം എന്ന ചിത്രം. ആ ചിത്രം എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്. എല്ലാവരും അതുപോലെയാണോ എന്നറിയില്ല. ദിലീപിൻ്റെ സാന്നിദ്ധ്യത്തിൽ ഓർമ്മകൾ ഓർത്ത് ആശംസ അർപ്പിക്കുമ്പോഴാ
യിരുന്നു ബ്ലസ്സിഇതു പറഞ്ഞത്. അതേ നിർമ്മാതാവാണ് യു.കെ. ഓക്കെ എന്ന ചിത്രം നിർമിക്കുന്നത്.

പിന്നീടു സംസാരിച്ചു ദിലീപ് പറഞ്ഞത് ഏറെ കൗതുകമായി. ഏറ്റവും നല്ല സിനിമയുടെ കാര്യം എന്നോടു പറഞ്ഞിരുന്നില്ല. ഞാനും, ആപൊ ഡ്യൂസറും റെഡിയാണിപ്പോഴും ദിലീപിൻ്റെ വാക്കുകളായിരുന്നു ഇത്. അടുത്ത ഒമ്പതിന് എൻ്റെ ഒരു സിനിമ ഇറങ്ങുന്നുണ്ട്. അതിൻ്റെ ഫങ്ഷനൊന്നും നടത്തിക്കണ്ടില്ല. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഇവിടെയുണ്ട്. അതുകൊണ്ട് ഇക്കൂട്ടത്തിൽ എൻ്റെ സിനിമയും കാണണമെന്ന് അറിയിക്കുകയാണ്. – ദിലീപ് ഓർമ്മിപ്പിച്ചു. ലിസ്റ്റിൻ സ്റ്റീഫൻ, അജിത് വിനായക , മനോജ്.കെ. ജയൻ,ജോണി ആൻ്റെണി |സംവിധായകൻ അരുൺ ഗോപി, സിജു വിൽസൻ, ഷറഫുദ്ദീൻ, ഡോ. റോണി രാജ്, ശബരീഷ് വർമ്മ എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.നായിക സാരംഗിയും സംഘവും അവതരിപ്പിച്ചനൃത്തവും ഏറെ കൗതുകമായി.ശബരീഷ് വർമ്മക്കും, സംഗീത സംവിധായകൻ രാജേഷ് മുരുകേശും ഇതിലെ ഗാനങ്ങൾ ആലപിച്ചതും, ഏറെ കൗതുകമായി. ഓർമ്മയിൽ ചേർത്തു വക്കാൻ പറ്റുന്ന ഒരു സായംസന്ധ്യയായിരുന്നു ഈ ചടങ്ങ്. മെയ് ഇരുപത്തിമൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. പിആർഒ- വാഴൂർ ജോസ്.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026