BREAKING NEWS

ഇന്‍സ്റ്റ വഴി പരിചയപ്പെട്ടു, 14കാരിയെ മുറിയിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം, പുറത്തുപറഞ്ഞാല്‍ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണി, നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

മുംബൈ: പതിനാലുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പതിനേഴ് വയസ്സുള്ള രണ്ട് ആൺകുട്ടികളെ തുലിഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതിനെത്തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതികളിൽ ഒരാൾ കഴിഞ്ഞ ജൂലൈ 11ന് പെൺകുട്ടിയെ കാണാൻ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ചൗളിലെ ഒരു മുറിയിലെത്തിച്ച പെൺകുട്ടിയെ രണ്ട് പ്രതികളും ചേർന്ന് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ പെൺകുട്ടിയുടെ കുടുംബത്തെ വകവരുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാൽ പിന്നീട് പ്രതികൾ തന്നെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് 15ന് പെൺകുട്ടിയുടെ ബന്ധു വിഡിയോ കാണാനിടയായതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ പരാതി പ്രകാരം ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ, ഐടി ആക്ട്, പോക്സോ ആക്ട് എന്നിവ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു.

BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; പ്രസം​ഗത്തിനിടെ സദസിൽ നിന്നും മോദി അനുകൂലിയുടെ ശബ്ദത്തിനുനേരെ പൊട്ടിത്തെറിച്ച് ഖാർഗെ; ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026