BREAKING NEWS

നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി നിന്നത് വീട്ടിൽ കട്ടിലിലിരുന്ന് ടിവി കണ്ടുകൊണ്ടിരുന്ന ​ഗൃഹനാഥനടുത്ത്, കട്ടിലോടെ തെറിച്ചുവീണെങ്കിലും തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടി

· · 1 min read
Share: Copied!

ഇടുക്കി: നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് പാഞ്ഞുകയറി കട്ടിലിൽ തട്ടിനിന്നതിനാൽ വൻ അപകടം ഒഴിവായി. ഈ സമയം കട്ടിലിരുന്ന ഗൃഹനാഥൻ തെറിച്ചുവീണെങ്കിലും കാര്യമായ പരുക്കില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിലാംകണ്ടം തേക്കിലക്കാട്ട് തോമസ് (അച്ചൻകുഞ്ഞ്) ആണ് രക്ഷപ്പെട്ടത്. മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന-കുട്ടിക്കാനം റൂട്ടിൽ വെള്ളിലാംകണ്ടം കുഴൽപാലത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.

മാട്ടുക്കട്ടയിൽനിന്ന് വരുകയായിരുന്ന കൽത്തൊട്ടി സ്വദേശി സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വീടിനുള്ളിൽ ടിവി കണ്ടുകൊണ്ട് തോമസ് കട്ടിലിൽ ഇരിക്കുമ്പോഴായിരുന്നു അപകടം.തോമസിരുന്ന കട്ടിലിൽ ഇടിച്ചാണ് കാർ നിന്നത്. തോമസ് കട്ടിലിൽനിന്ന് തെറിച്ച് നിലത്തുവീണെങ്കിലും കാര്യമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. തോമസിന്റെ ഭാര്യ മേരിയും അപകട സമയം വീടിനുള്ളിൽ ഉണ്ടായിരുന്നു. തോമസിനെ ലബ്ബക്കട കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം വിട്ടയച്ചു.

BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026
BREAKING NEWS
ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ തീപിടിത്തം, യാത്രക്കാരെ പുറത്തിറക്കി
25 Oct 2026