BREAKING NEWS

‘ഈ വേദന സഹിക്കാനാകുന്നില്ല, ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വീൽചെയറിലിരുന്ന് അധ്യാപനം നടത്തുകയാണ്, ഇനി പറ്റില്ല’!! ദയാവധത്തിന് രാഷ്‌‌ട്രപതിയോട് അനുമതി തേടി അധ്യാപിക

· · 1 min read
Share: Copied!

ഭോപ്പാൽ: ‘ഈ വേദന സഹിക്കാനാകുന്നില്ല, ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വീൽചെയറിലിരുന്ന് അധ്യാപനം നടത്തുകയാണ്, ഇനി പറ്റില്ല, ദയാവധത്തിന് അനുമതി നൽകണം’…- മധ്യപ്രദേശിലെ ഇന്ദോർ സ്വദേശിനിയും സർക്കാർ സ്‌കൂൾ അധ്യാപികയുമായുമായ കുമാരി ചന്ദ്രകാന്ത ജെഠാനിയുടെ ഹർജിയാണിത്. വീൽചെയറിലുള്ള ജീവിതവും വേദനയും തനിക്ക് സഹിക്കാൻ പറ്റുന്നതിനും അപ്പുറമാണെന്നു കാണിച്ചാണ് അധ്യാപിക ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഹർജി സമർപ്പിച്ചത്.

ശരീരം തളർന്ന ചന്ദ്രകാന്തയുടെ ജീവിതം വീൽചെയറിലാണ്. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വീൽചെയറിലിരുന്ന് അധ്യാപനം നടത്തുകയാണ്. ഏഴുമുതൽ എട്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന ജോലി കടുത്ത വേദനയും ബുദ്ധിമുട്ടുമാണു സമ്മാനിക്കുന്നത്. ഇതോടെ ദയാവധത്തിന് അനുമതി തേടി ഇവർ രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു

അതുപോലെ ഒരിക്കൽ ആശുപത്രിവാസത്തിനിടെ തെറ്റായ മരുന്ന് സ്വീകരിക്കേണ്ടിവന്നതാണ് തന്റെ ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണമെന്നും ചന്ദ്രകാന്ത പറയുന്നു. ശാരീരികനില മോശമാണെന്നും സർക്കാരിൽനിന്നും സംവിധാനങ്ങളിൽനിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും അവർ പറയുന്നു.

അതേസമയം തന്റെ ശാരീരിക പരിമിതികളെ അതിജീവിക്കുംവിധത്തിലുള്ള സദ്പ്രവൃത്തികളും ചന്ദ്രകാന്ത തന്റെ ജീവിതത്തിന്റെ ഭാ​ഗമാക്കിയിട്ടുണ്ട്. തന്റെ സ്വത്തുവകകൾ സർക്കാർ സ്‌കൂളിലെ വിദ്യാർഥികൾക്കായി സംഭാവന ചെയ്ത ഇവർ, മരണാനന്തരം അവയവദാനത്തിനും മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ടുകൊടുക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.

 

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026