BREAKING NEWS

2004 മുതൽ പീഡിപ്പിക്കപ്പെടുന്നു… 20 വർഷം ഭാര്യ അറിയാതെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു, തനിക്കെതിരായ കുറ്റങ്ങൾ സമ്മതിച്ച് ഭർത്താവ്!! പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് 60 കുറ്റങ്ങൾ, കേസിൽ മറ്റ് 12 പേരും പ്രതികൾ

· · 1 min read
Share: Copied!

ലണ്ടൻ: യുകെയിൽ ഭാര്യ അറിയാതെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഭർത്താവ് 60 കുറ്റങ്ങൾ സമ്മതിച്ചു. 20 വർഷത്തിലേറെ നീണ്ടുനിന്നതായി ആരോപിക്കപ്പെടുന്ന പീഡനവുമായി ബന്ധപ്പെട്ടാണ് ഇയാൾ കുറ്റം സമ്മതിച്ചത്. ബലാത്സംഗം, ലൈംഗിക അതിക്രമം, ലൈംഗിക ഉദ്ദേശത്തോടെ മയക്കുമരുന്ന് ഉൾപ്പെടെയുള്ള വസ്തുക്കൾ നൽകൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്.

ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സ്റ്റോക്ക്പോർട്ട് സ്വദേശിയായ പ്രതിയുടെ പേര് നിയമപരമായി വെളിപ്പെടുത്തിയിട്ടില്ല. ഇരയായ ഭാര്യയുടെ വ്യക്തിത്വം സംരക്ഷിക്കുന്നതിനായാണ് പ്രതിയുടെ പേരും മറ്റ് തിരിച്ചറിയൽ വിവരങ്ങളും പുറത്തുവിടാത്തത്. മാഞ്ചസ്റ്റർ മിൻഷുൾ സ്ട്രീറ്റ് ക്രൗൺ കോടതിയിലാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്.

കോടതിയിലെ നടപടികൾ ഇരയായ സ്ത്രീ പൊതുഗാലറിയിലിരുന്ന് നേരിട്ട് വീക്ഷിച്ചു. കുടുംബാംഗങ്ങളും അവർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. ഡസൻ കണക്കിന് കുറ്റങ്ങളിൽ ഓരോന്നായി “കുറ്റക്കാരനാണ്” എന്ന് മറുപടി പറയുന്നതിനിടെ പ്രതി പലതവണ വികാരാധീനനായതായും റിപ്പോർട്ടുകളുണ്ട്.

ഭാര്യയുമായി പതിറ്റാണ്ടുകളായി വിവാഹബന്ധത്തിലായിരുന്ന പ്രതിയുടെ കുറ്റകൃത്യങ്ങൾ 2004 മുതൽ നടന്നതായാണ് കേസ്. ഭാര്യയെ മയക്കുമരുന്ന് നൽകി അവളുടെ അറിവോ സമ്മതമോ ഇല്ലാതെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പ്രധാന ആരോപണം. ബലാത്സംഗം ഉൾപ്പെടെയുള്ള ചില കുറ്റങ്ങൾ ഇയാൾ നേരത്തെ തന്നെ സമ്മതിച്ചിരുന്നു. കേസിലെ നടപടികൾ പൂർത്തിയായ ശേഷം ശിക്ഷ പ്രഖ്യാപിക്കും.

അതേസമയം, ഇതേ സ്ത്രീക്കെതിരായ ലൈംഗിക അതിക്രമക്കേസിൽ മറ്റ് 12 പുരുഷന്മാരും പ്രതികളാണ്. 2018 സെപ്റ്റംബർ മുതൽ 2025 നവംബർ വരെയുള്ള കാലയളവിൽ ഇവർ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ നടത്തിയെന്നാണ് ആരോപണം. എന്നാൽ ഈ 12 പേരും തങ്ങൾക്കെതിരായ കുറ്റങ്ങൾ നിഷേധിച്ചിട്ടുണ്ട്. 28 മുതൽ 74 വയസ് വരെ പ്രായമുള്ളവരാണ് ഇവർ. ഇവർക്കെതിരായ വിചാരണ വരും ആഴ്ചകളിലും തുടരുമെന്നാണ് റിപ്പോർട്ടുകൾ.

മറ്റൊരു പ്രതി നേരത്തെ തന്നെ സ്ത്രീക്കെതിരായ ലൈംഗിക കുറ്റങ്ങൾ സമ്മതിച്ചിരുന്നു. ഇതോടെ ഭർത്താവിന് പുറമെ കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളുടെയും കുറ്റകൃത്യങ്ങൾ സംബന്ധിച്ച നടപടികൾ തുടരുകയാണ്.ഭാര്യയുടെ സമ്മതമില്ലാതെ അവരുടെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും ലൈംഗിക സംതൃപ്തിക്കായി പങ്കുവെച്ച കുറ്റവും ഭർത്താവ് നേരത്തെ സമ്മതിച്ചിരുന്നു.

ഗ്രേറ്റർ മാഞ്ചസ്റ്റർ അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ റിക്ക് ജാക്സൺ, സങ്കീർണമായ അന്വേഷണത്തിനിടെ ഇരയായ സ്ത്രീക്ക് പൊലീസ് തുടർന്നും പിന്തുണ നൽകുമെന്ന് അറിയിച്ചു. സ്ത്രീക്ക് പ്രത്യേക വിദഗ്ധ സഹായം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്ന് ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സംശയിക്കുന്നവർക്ക് സംഭവത്തിന്റെ വ്യക്തമായ ഓർമ്മയോ തെളിവുകളോ ഇല്ലെങ്കിലും സഹായം തേടണമെന്ന് പൊലീസ് അഭ്യർഥിച്ചു. തെളിവുകൾ കൈവശമില്ലെന്ന കാരണത്താൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് ആരും പിന്മാറരുതെന്നും പൊലീസ് വ്യക്തമാക്കി.

BREAKING NEWS
സിപിഐ (എം) സമ്പന്നരുടെ മാത്രം പാര്‍ട്ടിയായി മാറി, മകള്‍ക്കായി കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങുമ്പോള്‍ പിണറായി ഇഎംഎസിനെ ഓര്‍ക്കണമായിരുന്നു, എം വി ഗോവിന്ദന് ഔചിത്യ ബോധമില്ല, നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ട് പോയത് അയാളുടെ നിലപാടുകള്‍ കൊണ്ട്, വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ സൂക്ഷ വിമര്‍ശനം
17 Oct 2026
BREAKING NEWS
സമരസഖാവിന്റെ ജീവിതം ദൃശ്യകാവ്യമാകുന്നു: പി.കെ. ഗുരുദാസനെക്കുറിച്ച് പുതിയ ഡോക്യുമെന്ററി വരുന്നു, സംവിധാനം ബിജു നെട്ടറ
17 Oct 2026
BREAKING NEWS
മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫെന്ന പേരില്‍ ശമ്പളം, ജോലി ചെയ്യുന്നത് രമ്യ ഹരിദാസ് എംഎല്‍എയ്ക്ക്
17 Oct 2026
BREAKING NEWS
മൂന്നുപേർ മരിച്ച അതേ റോഡിൽ റീൽസ് എടുക്കാൻ യുവാവിന്റെ അഭ്യാസം, പിന്നാലെ വന്നവർ വീഡിയോ പകർത്തി MVDയ്ക്ക് അയച്ചു; കിട്ടി എട്ടിന്റെ പണി; ’ഡ്രൈവിങ് ലൈസൻസ് ഉടൻ സസ്പെൻഡ് ചെയ്യും’
17 Oct 2026