BREAKING NEWS

പേരും കുടുംബപ്പേരും ചോദിച്ചു, മുസ്ലിമാണെന്ന് മനസിലായതോടെ വീട് വാടകയ്ക്ക് തരാനാകില്ലെന്ന് ഉടമ, മതത്തിന്റെ പേരില്‍ മകളുടെ സുഹൃത്തിന് നേരിടേണ്ടി വന്നത് കടുത്ത വിവേചനം, ദുരനുഭവം പങ്കുവച്ച് സുപ്രിം കോടതി ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍

· · 1 min read
Share: Copied!

ഹൈദരാബാദ്:  രാജ്യത്ത് സാമൂഹിക ഉച്ചനീചത്വങ്ങള്‍ ഇന്നും തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതി ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍. തന്റെ മകളുടെ സുഹൃത്തായ പെണ്‍കുട്ടിക്ക് മുസ്‌ലിമാണ് എന്ന കാരണത്താല്‍ വാടകവീട് നിഷേധിച്ച കാര്യം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ഭരണഘടനാ ധാര്‍മികതയെ കുറിച്ച് തെലങ്കാന സ്റ്റേറ്റ് ജുഡീഷ്യല്‍ അക്കാദമി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍. ‘എന്റെ മകളുടെ സുഹൃത്ത് നോയിഡയിലെ ഒരു സ്വകാര്യ സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്യുകയാണ്. ആ കുട്ടി സൗത്ത് ഡല്‍ഹിയില്‍ ഒരു താമസസ്ഥലം അന്വേഷിച്ചു ചെന്നു. അവിടെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നടത്തുന്ന ഒരു സ്ത്രീയെ കുട്ടി പോയി കണ്ടു.

അവര്‍ കുട്ടിയുടെ പേര് ചോദിച്ചു. പേര് പറഞ്ഞതില്‍ നിന്ന് അവര്‍ക്ക് ഒന്നും വ്യക്തമായില്ല. ഈ സ്ത്രീ കുട്ടിയുടെ പേരിനൊപ്പമുള്ള കുടുംബപ്പേര് ചോദിച്ചു. അത് പറഞ്ഞതോടെ കുട്ടി മുസ്‌ലിമാണെന്ന് അവര്‍ക്ക് മനസ്സിലായി. താമസസ്ഥലം ലഭിക്കില്ലെന്നും വേറെ എവിടെയെങ്കിലും പോയി അന്വേഷിക്കൂവെന്നും ആ സ്ത്രീ ഒറ്റയടിക്ക് പറഞ്ഞു’ -ജസ്റ്റിസ് ഭുയാന്‍ പറഞ്ഞു.

BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026
BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026