LATEST UPDATES

കവിളിൽ ചുംബിക്കാൻ ചെന്നവർക്ക് കിട്ടിയത് ചുണ്ടിൽ… !!! സെൽഫിയെടുക്കാൻ വന്ന സ്ത്രീകൾക്കെല്ലാം ​ഗായകൻ ഉദിത് നാരായണന്റെ വക ചുംബനം…, സെൽഫിയെടുക്കാനെത്തിയ പുരുഷനെ മൈൻഡ് പോലും ചെയ്യാതെ ​ഗായകൻ

· · 1 min read
Share: Copied!

ഒരു പൂ ചോദിച്ച് ചെന്നവർക്ക് ഒരു പൂക്കാലം തന്നെ നൽകി ​ഗായകൻ ഉദിത് നാരായൺ. ലൈവ് ഷോയ്ക്കിടെ സെൽഫിയെടുക്കാനെത്തിയ സ്ത്രീകളെ തിരിച്ചു ചുംബിക്കുകയായിരുന്നു ഗായകൻ. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ സംഭവം വിവാദമായി. ഗായകനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചുതുടങ്ങി.

വേദിയിൽ പാടുന്നതിനിടെയാണ് സ്ത്രീകൾ സെൽഫിയെടുക്കാനായി ഉദിത് നാരായണന് സമീപമെത്തുന്നത്. സെൽഫിയെടുക്കാനെത്തിയ സ്ത്രീകൾക്കെല്ലാം ഉദിത് നാരായൺ ചുംബനം നൽകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സെൽഫി പകർത്താനെത്തിയ സ്ത്രീ ഫോട്ടൊയെടുത്തശേഷം ഗായകന്റെ കവിളിൽ ചുംബനം നൽകാൻ ശ്രമിച്ചെങ്കിലും ഇവരുടെ ചുണ്ടുകളിലാണ് ഉദിത് നാരായൺ തിരികെ ചുംബനം നൽകിയത്.

സെൽഫിയെടുക്കാനെത്തിയ ഒരു സ്ത്രീ ഗായകനൊപ്പം ഫോട്ടോയെടുത്തശേഷം ചുംബനത്തിനും ആലിംഗനം ചെയ്യാനും ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ ആദ്യമുള്ളത്. ഈ സ്ത്രീക്ക് ഗായകൻ കവിളിൽ ചുംബനം നൽകി. തൊട്ടുപിന്നാലെ ഫോട്ടോയെടുക്കാനെത്തിയ മറ്റുസ്ത്രീകളെയും ഗായകൻ ചുംബിച്ചു. ഈ സമയം ഒരു പുരുഷനും ഗായകന്റെ സെൽഫി പകർത്താൻ ശ്രമിച്ചെങ്കിലും ഇയാളെ ഉദിത് നാരായൺ ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിച്ചില്ല. തുടർന്ന് മറ്റൊരു സ്ത്രീ കൂടി ഉദിതിനൊപ്പം സെൽഫി പകർത്താൻ ശ്രമിച്ചു. ഇവരെ ആദ്യം സുരക്ഷാ ഉദ്യോഗസ്ഥർ വേദിക്ക് സമീപത്തേക്ക് കടത്തിവിട്ടില്ല. എന്നാൽ, ഇവരെ തന്റെ അടുത്തേക്ക് കടത്തിവിടാൻ ആംഗ്യത്തിലൂടെ ഉദിത് നിർദേശിക്കുകയായിരുന്നു.

മീറ്റർ ഇട്ടില്ലെങ്കിൽ ഓട്ടോയിൽ യാത്ര സൗജന്യം..!!! സ്റ്റിക്കർ മാർച്ച് ഒന്നുമുതൽ പതിക്കും… എതിർക്കാൻ തയ്യാറാകാതെ ഓട്ടോ തൊഴിലാളികൾ…!!!

വീഡിയോ പുറത്തുവന്നതോടെ എക്‌സ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ഗായകനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. ഇത് എഐ വീഡിയോ ആയിരിക്കണേ എന്നായിരുന്നു ഒരാൾ പങ്കുവെച്ച കമന്റ്. അങ്ങേയറ്റം വെറുപ്പുളവാക്കുന്ന പെരുമാറ്റമാണെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു. അതേസമയം, ഗായകൻ ചെയ്തതിൽ തെറ്റൊന്നും ഇല്ലെന്നും അഭിപ്രായമുയർന്നു. സ്ത്രീകളെ ആരും നിർബന്ധിച്ചില്ലല്ലോ എന്നും അവർ സ്വമേധയാ വന്ന് ചുംബനം വാങ്ങിയതല്ലേ എന്നുമായിരുന്നു ഇവരുടെ ചോദ്യം. എന്നാൽ സംഭവത്തിൽ ഗായകൻ ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.

പ്രതിപക്ഷ ബഹളത്തോടെ ബജറ്റ് അവതരണത്തിനു തുടക്കം, ഊന്നൽ നൽകുന്നത് ആറു മേഖലകൾക്ക്, പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ എല്ലാ ​ഗവ. സെക്കൻഡറി സ്കൂളുകളിലും പ്രാഥമികാരോ​ഗ്യ മേഖലയിലും ബ്രോഡ്ബാൻഡ് കണക്ഷൻ, കിസാൻ ക്രെഡിറ്റ് വായ്പ പദ്ധതി 5 ലക്ഷമാക്കി

 

View this post on Instagram

 

A post shared by Movie Talkies (@movietalkies)

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026