BREAKING NEWS

ഓം കാളി, ജയ് കാളി… ടിവികെ ഒരു ഒടുഗാളി’, ഇപ്പോഴാണ് മറുപടി പറയാന്‍ അവസരം ലഭിച്ചത്, വിജയ്‌യുടെ മുദ്രാവാക്യത്തിന് മറുപടിയുമായി ഉദയനിധി സ്റ്റാലിന്‍

· · 1 min read
Share: Copied!

ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് ഡി.എം.കെക്കെതിരെ ഉപയോഗിച്ച രാഷ്ട്രീയ മുദ്രാവാക്യത്തിന് അതേ നാണയത്തിൽ മറുപടി നൽകാൻ ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. വിജയ് തന്റെ രാഷ്ട്രീയ റാലികളിൽ ഉപയോഗിച്ച ‘ഓം ശക്തി, പരാശക്തി… ഡി.എം.കെ ഒരു തീയശക്തി’ എന്ന വരികൾക്ക് എതിരെ ‘ഓം കാളി, ജയ് കാളി… ടി.വി.കെ ഒരു ഒടുഗാളി’ എന്ന പുതിയ പ്രതിരോധ മുദ്രാവാക്യം പ്രചരിപ്പിക്കാൻ ഉദയനിധി പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി. ഡി.എം.കെ ഒരു തിന്മയുടെ ശക്തിയാണ് എന്ന് വിജയ് തന്റെ റാലികളിൽ പ്രചരിപ്പിച്ചപ്പോൾ, അതിന് മറുപടിയായി ടി.വി.കെ ഒളിച്ചോടിയ പ്രസ്ഥാനമാണ് എന്ന അർത്ഥം വരുന്ന പ്രതിരോധ മുദ്രാവാക്യമാണ് ഉദയനിധി കൊണ്ട് വന്നത്.

കഴിഞ്ഞ സെപ്റ്റംബർ 27ന് ചെന്നൈയിൽ നടന്ന പാർട്ടി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഉദയനിധി ഇക്കാര്യം വ്യക്തമാക്കിയത്. ‘കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം എവിടെപ്പോയാലും ഞങ്ങളെ ലക്ഷ്യമിട്ട് ‘ഓം ശക്തി, പരാശക്തി’ എന്ന് ആവർത്തിക്കുന്നുണ്ടായിരുന്നു. അന്ന് ഞങ്ങൾ അധികാരത്തിലായിരുന്നതിനാൽ അത് ക്ഷമയോടെ കേട്ടിരുന്നു. എന്നാൽ ഇപ്പോൾ നമുക്ക് അതിനുള്ള ചുട്ടമറുപടി നൽകാൻ അവസരം ലഭിച്ചിരിക്കുകയാണ്’ – ഉദയനിധി പറഞ്ഞു. ടി.വി.കെ അധ്യക്ഷന്റെ പേര് പോലും പരാമർശിക്കേണ്ടതില്ലെന്നും റാലികളിലും പൊതുസ്ഥലങ്ങളിലും ഈ പുതിയ മുദ്രാവാക്യം ജനങ്ങളുടെ ഇടയിൽ എത്തിക്കണമെന്നും അദ്ദേഹം പ്രവർത്തകരെ ഓർമിപ്പിച്ചു. ‘അവരുടെ പാർട്ടിയുടെ പേരിനൊപ്പം ‘ഓം കാളി, ജയ് കാളി’ എന്ന് മാത്രം പറയുക.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വീടുകൾ തോറും കയറിയിറങ്ങുന്ന പ്രചാരണ വേളകളിലും ഈ മുദ്രാവാക്യം ജനങ്ങളുടെ മനസ്സിൽ ഉറപ്പിച്ചു നിർത്തണം’ – ഉദയനിധി കൂട്ടിച്ചേർത്തു. 40-ലധികം ആളുകളുടെ ജീവനെടുത്ത ക​രൂർ ദുരന്തവുമായി ബന്ധപ്പെട്ട വിഷയവും ഉദയനിധി തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകാൻ എതിരാളികൾ തയാറാകാതെ ഒളിച്ചോടുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള ഇത്തരം ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും, വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി പ്രവർത്തകർ ശക്തമായ പ്രതിരോധ പ്രചാരണങ്ങളുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

BREAKING NEWS
ഡോക്ടറുടെ ഫോണിൽ രോഗികളുടെ ഉൾപ്പെടെ ഒട്ടേറെ നഗ്നദൃശ്യങ്ങൾ, ഉടൻ ഫോൺ തിരികെ ലഭിച്ചില്ലെങ്കിൽ ഇക്കാര്യങ്ങൾ പുറത്തു വരുമെന്ന ഭീതിയിയിൽ ഡോക്ടർ പരാതി നൽകി- നടിയുടെ അഭിഭാഷകൻ കോടതിയിൽ!! ഡോക്ടറെ മർദിച്ച കേസിൽ നടി അതുല്യ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം
19 Nov 2026
BREAKING NEWS
‘ചരിത്രം കുറിക്കുകയാണ്; ഇറാനെ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ല’: ട്രംപ്–ഷി–പുട്ടിൻ ത്രികക്ഷി ഉച്ചകോടിക്ക് തുടക്കം
19 Nov 2026
BREAKING NEWS
'കൂട്ടുത്തരവാദിത്തം നഷ്ടമായി, ടീം യുഡിഎഫ് ടീമല്ലാതായി; മുഖ്യമന്ത്രിക്ക് ഏകാധിപത്യ മനോഭാവം; കെപിസിസി പ്രസിഡന്റായ മന്ത്രിക്ക് പോലും തന്റെ അഭിപ്രായം പരസ്യമായി രേഖപ്പെടുത്തേണ്ടിവന്നു'; പിണറായി വിജയൻ
19 Nov 2026
BREAKING NEWS
"അന്ന് സംഘർഷമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയ സംഘത്തിൽ ഞാനും ഉണ്ടായിരുന്നു, ഞാൻ ഇറങ്ങിയില്ല, ഓട്ടോയിൽ നിന്നിറങ്ങിയ ജയരാജനടക്കമുള്ളവർക്ക് ഏറ് കിട്ടി, ആശുപത്രിയിൽ ആളുകൾക്കിടയിൽ നിന്ന് എന്ത് ഗൂഢാലോചന നടത്താനാണ് പറ്റുക? 14 വർഷത്തോളം അനുഭവിച്ച പ്രയാസത്തിന് അറുതിയായി"- കെ കെ ശൈലജ
19 Nov 2026