BREAKING NEWS

ത്രില്ലടിപ്പിച്ച് കോഴിക്കോട്, ചരിത്രത്തിൽ ആദ്യമായി ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിന്റെ കൈകളിൽ, പേരാമ്പ്ര ബ്ലോക്ക് 25 വർഷത്തിനു ശേഷം തിരിച്ചുപിടിച്ചു, വടകര ബ്ലോക്കിൽ യുഡിഎഫ്- ആർഎംപി ജനകീയ മുന്നണി

· · 1 min read
Share: Copied!

കോഴിക്കോട്: തദ്ദേശ തെരഞ്ഞെപ്പിൽ തുടക്കം മുതൽ ത്രില്ലടിപ്പിച്ചായിരുന്നു കോഴിക്കോടിന്റെ മുന്നേറ്റം. ചരിത്രത്തിൽ ആദ്യമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് കയ്യാളി. പ്രസിഡൻ്റായി മില്ലി മോഹൻ കൊട്ടാരത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പ് നടന്ന നാലു ഗ്രാമ പഞ്ചായത്തുകളിൽ രണ്ടിടങ്ങളിൽ എൽഡിഎഫും രണ്ടിടങ്ങളിൽ യുഡിഎഫും അധികാരത്തിലെത്തി. ഇതിൽ മൂടാടി പഞ്ചായത്ത് എൽഡിഎഫ് നിലനിർത്തിയപ്പോൾ തിരുവള്ളൂർ പഞ്ചായത്ത് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു.

അതേസമയം നന്മണ്ട, കോട്ടൂർ ഗ്രാമ പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തു. നറുക്കെടുപ്പ് നടന്ന രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഒരിടത്ത് ജനകീയ മുന്നണിയും മറ്റൊരിടത്ത് യുഡിഎഫും ഭരണം പിടിച്ചെടുത്തു. വടകര ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി. ഇവിടെ യുഡിഎഫ് -ആർഎംപി സഖ്യമായ ജനകീയ മുന്നണിയ്ക്കാണ് അധികാരം ലഭിച്ചത്. ആർജെഡി അംഗത്തിൻ്റെ വോട്ട് മാറിപ്പോയതാണ് ഭരണമാറ്റത്തിന് കാരണം.

അതുപോലെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണം 25 വർഷത്തിന് ശേഷം യുഡിഎഫ് പിടിച്ചെടുത്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി.

സിപിഎം വോട്ട് യുഡിഎഫിന്!! കയ്യബദ്ധം, അറിയാതെ മാറിപ്പോയതെന്ന് വാദം, ചേലക്കരയിൽ യുഡിഎഫിന് അട്ടിമറി വിജയം

BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026