BREAKING NEWS

ധർമടത്ത് പിണറായിയെ നേരിടാൻ യുഡിഎഫ് ഇറക്കുക ഒത്ത കരുത്തനെ!! മുസ്‌ലിം ലീഗ് കൂടുതൽ സീറ്റ് ചോദിച്ചിട്ടില്ല… രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കുന്നതാണ് നല്ലത്, പക്ഷെ കൈപിടിച്ച് രാജിവെപ്പിക്കാൻ കഴിയില്ലല്ലോ- സണ്ണി ജോസഫ്

· · 1 min read
Share: Copied!

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് യുഡിഎഫിന്റെ കരുത്തുറ്റ സ്ഥാനാർത്ഥി വരുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അതുപോലെ കേരള കോൺഗ്രസ് എമ്മുമായി കോൺഗ്രസ് ചർച്ച നടത്തിയിട്ടില്ലെന്നും മുസ്‌ലിം ലീഗ് ചർച്ച നടത്തിയോ എന്ന് അറിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് എം എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് വരുമെന്നും ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നുവെന്നുമുള്ള റിപ്പോർട്ടുകളോടായിരുന്നു സണ്ണി ജോസഫിൻറെ പ്രതികരണം.

മുന്നണിയുടെ നന്മക്കായി ആർക്കും അവരുടേതായ സംഭാവനകൾ ചെയ്യാം. തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് കൂടുതൽ സീറ്റ് ചോദിച്ചിട്ടില്ല. പാലാ, കൊട്ടാരക്കര സീറ്റുകളുടെ കാര്യത്തിൽ ചർച്ച നടന്നിട്ടില്ല. ഇപ്പോഴുള്ള ജനപിന്തുണയാണ് വിസ്മയമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനം എടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതുപോലെ ബലാത്സംഗക്കേസിൽ പോലീസ് കസ്റ്റഡിയിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെയ്ക്കുന്നതാണ് നല്ലതെന്ന് താൻ നേരത്തെ പറഞ്ഞിരുന്നു. പക്ഷെ കൈപിടിച്ച് രാജിവെപ്പിക്കാൻ കഴിയില്ലല്ലോയെന്നും സണ്ണി ജോസഫ്.

അസുഖമെന്ന് പറഞ്ഞ് കമ്മറ്റിയില്‍ പങ്കെടുത്തില്ല, ആ അസുഖം എന്താണെന്ന് ഇപ്പോള്‍ മനസിലായി, വര്‍ഗ വഞ്ചകയാണവര്‍, ഐഷ പോറ്റിക്ക് അധികാരത്തിന് വേണ്ടിയുള്ള അസുഖമെന്ന് എം.വി. ഗോവിന്ദൻ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026