BREAKING NEWS

ഇപ്പോഴേ പറഞ്ഞ് സസ്പെൻസ് കളയുന്നില്ല, എൽഡിഎഫിന്റേയും എൻഡിഎയുടേയും ഭാഗമായുള്ളവരുണ്ടാകും, എല്ലാം കാത്തിരുന്ന് കാണാം!! ആരെയും പിന്നാലെ നടന്ന് ക്ഷണിച്ചിട്ടില്ല, ഈ തിരഞ്ഞെടുപ്പ് വിജയിച്ച് എല്ലാമായി എന്ന് കരുതുന്നുനില്ല… യുഡിഎഫ് വിപുലീകരിക്കുന്നതിൽ സസ്പെൻസിട്ട് പ്രതിപക്ഷ നേതാവ്

· · 1 min read
Share: Copied!

കോട്ടയം: യുഡിഎഫിന്റെ അടിത്തറ ശക്തമാക്കുമെന്നും മുന്നണി കൂടുതൽ വിപുലീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുന്നണി വിപുലമാക്കുമ്പോൾ ആരൊക്കെയാണ് വരാൻ പോകുന്നതെന്ന് ഇപ്പോഴേ പറഞ്ഞ് സസ്പെൻസ് കളയുന്നില്ല. എൽഡിഎഫിന്റെ ഭാഗമായുള്ളവരുണ്ടാകും, എൻഡിഎയുടെ ഭാഗമായുള്ളവരുണ്ടാകും, ഇതിലൊന്നും പെടാത്തവരും ഉണ്ടാകും. എല്ലാം കാത്തിരുന്ന് കാണാമെന്നും സതീശൻ പറഞ്ഞു.

‘‘യുഡിഎഫ് ഒരു മുന്നണിക്കപ്പുറം വലിയൊരു പൊളിറ്റിക്കൽ പ്ലാറ്റ്ഫോമാണ്. ഒരുപാട് വിഭാഗം ജനങ്ങളെയും ഇൻഫ്ലുവൻസർമാരെയും ഉൾക്കൊള്ളാൻ ശേഷിയുള്ള മുന്നണിയാണിത്. ഏതായാലും കൂടുതൽ ശക്തമായ യുഡിഎഫായിരിക്കും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുക. ആരെയും പിന്നാലെ നടന്ന് ക്ഷണിച്ചിട്ടില്ല. ഇപ്പോൾ ഈ തിരഞ്ഞെടുപ്പ് വിജയിച്ച് എല്ലാമായി എന്ന് കരുതുന്നില്ല. അടുത്ത തെരഞ്ഞെടുപ്പിൽ ആഗ്രഹിക്കുന്ന സീറ്റുകളിലെത്തുകയാണ് ലക്ഷ്യം. ഇരട്ടി ജോലിയാണ് യുഡിഎഫ് പ്രവർത്തകർക്ക് വരാൻ പോകുന്നത്’’ –സതീശൻ പറഞ്ഞു.

അതേസമയം ആശയപരമായി യോജിക്കുന്നവരെ ഉൾപ്പെടുത്തി യുഡിഎഫ് വിപുലീകരിക്കണമെന്നും മുന്നണിയുടെ അടിത്തറ വർധിപ്പിക്കണമെന്നും മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും നേരത്തേ പറഞ്ഞിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എൽഡിഎഫിൽ വലിയ അസംതൃപ്തി പുകയുന്നുണ്ടെന്നും അവിടെ നിന്നുള്ളവർ യുഡിഎഫിലേക്ക് എത്തുമെന്ന്് കരുതുന്നതെന്നാണ് ലീഗ് നേതൃത്വം പറഞ്ഞത്.

BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026