BREAKING NEWS

“ആട്ടിൻ കുട്ടിയെ അറുത്ത് മാംസം ഭക്ഷിച്ചവർ അറിയണം അതിനുമൊരു ഇടയനുണ്ടായിരുന്നെന്ന്, നാളെ ഉത്തരം കൊടുക്കേണ്ടി വരുമെന്ന്” റീലുമായി അടൂര്‍ പ്രപകാശ്, “നിങ്ങൾ നിങ്ങളുടെ വില കളഞ്ഞു”, ഇനി എത്ര റീല്‍ ചെയ്തിട്ടും കാര്യമില്ലെന്ന് വിമര്‍ശനം

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പരസ്യപ്രതികരണം വിവാദമായതിന് പിന്നാലെ ഫെയ്സ്ബുക്കിൽ റീലുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ‘ആട്ടിൻ കുട്ടിയെ അറുത്ത് മാംസം ഭക്ഷിച്ചവർ അറിയണം അതിനുമൊരു ഇടയനുണ്ടായിരുന്നെന്ന്, നാളെ ഉത്തരം കൊടുക്കേണ്ടി വരുമെന്ന്’ എന്ന സിനിമ ഡയലോഗ് ചേർത്താണ് ഫെസ്ബുക്കിൽ റീൽ പങ്കുവെച്ചിരിക്കുന്നത്. ആറ്റിങ്ങൽ ഓഫീസിൽ എന്ന ക്യാപ്ഷനോടുകൂടിയാണ് റീൽ പങ്കുവെച്ചിരിക്കുന്നത്. ആക്രമിച്ചവർ മറുപടി പറയേണ്ടി വരുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നതെന്നാണ് വിലയിരുത്തല്‍.

അതേസമയം, റീലിന് താഴെ നിരവധി കമൻ്റുകളെത്തുന്നുണ്ട്. ‘നീയും വേണുഗോപാലും, നിങ്ങൾ നിങ്ങളുടെ വില കളഞ്ഞു’, ‘ഇനി എത്ര റീൽ ചെയ്താലും കാര്യമില്ല, റിയൽ സ്വഭാവം ജനം മനസിലാക്കി കഴിഞ്ഞു’ -തുടങ്ങി നിരവധി വിമർശനങ്ങളാണ് കമന്റായി വീഡിയോയ്ക്ക് താഴെ വരുന്നത്. കാബിനറ്റ് പദവി ഉൾപ്പെടെയുള്ള തീരുമാനം താൻ അറിഞ്ഞില്ലെന്നും യുഡിഎഫ് യോഗം ചേരാൻ കഴിയാത്തതിനാൽ പല കാര്യങ്ങളും ചർച്ച ചെയ്യാൻ കഴിയുന്നില്ലെന്നും മുഖ്യമന്ത്രി യോഗം വിളിക്കാൻ മുൻകൈ എടുക്കുന്നില്ലെന്നും അതൃപ്തി പ്രകടിപ്പിച്ച് അടൂർ പ്രകാശ് രം​ഗത്തെത്തിയിരുന്നു.

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിൽ ഏകോപനക്കുറവ് സംഭവിച്ചുവെന്നും മുഖ്യമന്ത്രി പലയിടത്തും സ്വന്തം നിലക്ക് പോയെന്നും അദ്ദേഹം പരസ്യമായി വിമർശനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ റീൽ പങ്കുവെച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026