BREAKING NEWS

മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം പ്രശ്നം തീരില്ല, പരാതി നല്‍കും, ഒരു സ്ത്രീയെ കുറിച്ചും ഇങ്ങനെ സംസാരിക്കരുത്- പൊട്ടിക്കരഞ്ഞ് യു പ്രതിഭ

· · 1 min read
Share: Copied!

കായംകുളം:  മുസ്‌ലിം ലീഗ് നേതാവ് നടത്തിയ അധിക്ഷേപ പരാമർശത്തിൽ വികാരാധീനയായി എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ. മുസ്‌ലിം ലീഗ് നേതാവ് ഇർഷാദാണ് വിവാദ പരാമർശം നടത്തിയത്. മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കവെ, ഒരു സ്ത്രീയോട് പോലും ഇത്തരത്തിൽ സംസാരിക്കരുതെന്ന് പറഞ്ഞാണ് പ്രതിഭ വൈകാരികമായി പ്രതികരിച്ചത്. എംഎല്‍എ ആയിരുന്ന കാലത്ത് ഒരു നിലക്കുള്ള പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ചില്ലെങ്കില്‍ പോലും തന്റെ നാക്ക് ചാരുതയും ശരീരത്തിന്റെ അഴകും വില്‍പ്പനയ്ക്ക് വെച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് യു. പ്രതിഭയെന്നായിരുന്നു പരാമര്‍ശം .

സംഭവത്തിൽ മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം പ്രശ്നം തീരില്ലെന്നും പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകാനുമാണ് തന്റെ തീരുമാനമെന്നും യു. പ്രതിഭ വ്യക്തമാക്കി. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ചു പറഞ്ഞ സ്ഥാനാർഥിക്ക് പിന്തുണയുമായി എൽഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്.

വരും ദിവസങ്ങളിൽ ഈ വിഷയം രാഷ്ട്രീയമായി കൂടുതൽ ചർച്ചയാക്കാനാണ് എൽഡിഎഫിന്റെ നീക്കം. അതേസമയം, പരാമർശം വിവാദമായതോടെ യുഡിഎഫ് സ്ഥാനാർഥി എം. ലിജു സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. ലീഗ് നേതാവിന്റെ പ്രസ്താവനയെ പൂർണമായും തള്ളിക്കളഞ്ഞ ലിജു, സ്ത്രീവിരുദ്ധമായ ഇത്തരം നിലപാടുകൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ലീഗ് നേതാവ് ഇർഷാദും പിന്നീട് ഖേദം പ്രകടിപ്പിച്ചെങ്കിലും, തന്റെ വാക്കുകൾ അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു എന്ന ന്യായീകരണമാണ് അദ്ദേഹം ഉയർത്തുന്നത്.

BREAKING NEWS
പത്മജയെ പോലെ നാണവും നേരും നിലപാടും നെറിയും ഇല്ലാത്ത ജന്മങ്ങളെ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നു, പിന്നെ എന്തുകൊണ്ട് രാഹുല്‍ മങ്കൂട്ടത്തിലിന് അവസരം കൊടുക്കുന്നില്ല?? സ്വന്തം നേതാക്കള്‍ തള്ളി പറഞ്ഞപ്പോഴും പാര്‍ട്ടിയ്‌ക്കെതിരെ ഒരക്ഷരം പോലും അയാള്‍ പറഞ്ഞിട്ടില്ല, പത്മജയോ?? അവരെ തിരിച്ചെടുക്കുന്ന...
20 Nov 2026
BREAKING NEWS
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ കിടന്ന് പോരാടിയത് അധികാര കൊതി മൂത്ത് പാളയങ്ങള്‍ മാറി ചേക്കേറുന്ന പദ്മജമാര്‍ക്ക് വേണ്ടിയല്ല, പദ്മജ-പദ്മിനിമാര്‍ ബൂത്തുകളില്‍ പ്രവര്‍ത്തിക്കട്ടെ, സെലിബ്രേറ്റഡ് പ്രിവിലേജുകളുടെ കാലം കഴിഞ്ഞു, സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിഗണിക്കപ്പെടട്ടെ- അലോഷ്യസ് സേവ്യര്‍
20 Nov 2026
BREAKING NEWS
സ്കൂട്ടറിനു പിന്നിൽ കണ്ടെയ്‌നർ ട്രക്കിടിച്ചു, 32കാരിക്ക് ദാരുണാന്ത്യം
20 Nov 2026
BREAKING NEWS
രണ്ട് പെൺമക്കളുടെ അമ്മ, പക്ഷേ മുംബൈയിൽ 40 വർഷമായി ഒറ്റയ്ക്ക്; മരണത്തിനു പിന്നാലെ മക്കളെ തേടി പത്രപരസ്യം നല്കി അയൽവാസികൾ, നൊമ്പരമായി കുറിപ്പ്
20 Nov 2026