ആലപ്പുഴ : വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടിയുടെ അനുമതി തേടി മുന്‍ എം എല്‍ എ യു പ്രതിഭ. മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് അപമാനിച്ചുവെന്നുമാന് പ്രതിഭയുടെ പരാതി .
ഇത് ചൂണ്ടിക്കാട്ടി നിയമ നടപടി സ്വീകരിക്കാനാണ് പ്രതിഭ ജില്ലാ കമ്മറ്റിയില്‍ അനുമതി തേടിയത്. കായംകുളം നിയോജക മണ്ഡലത്തിൽ ഉണ്ടായ ദയനീയ പരാജയത്തെ തുടർന്ന് യു പ്രതിഭ വെള്ളാപ്പള്ളി നടേശനെതിരെ രംഗത്തു വന്നിരുന്നു. വെള്ളാപ്പള്ളി തനിക്കെതിരെ പ്രവര്‍ത്തിച്ചു എന്നായിരുന്നു പ്രതിഭയുടെ ആരോപണം.
ഇതിനു മറുപടിയായി പ്രതിഭ ജയിക്കാന്‍ അര്‍ഹയല്ലെന്നും മകന്‍ കഞ്ചാവ് കച്ചവടത്തിന് പോയപ്പോള്‍ ഓര്‍ക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.വെള്ളാപ്പള്ളിയുടെ ഈ ആരോപണത്തിലായിരുന്നുപ്രതിഭയുടെ പരാതി. എന്നാൽ പ്രതിഭ നിയമ നടപടിക്ക് ജില്ല കമ്മിറ്റി അനുമതി നല്‍കിയിട്ടില്ലെന്നാണ് വിവരം.



















































