BREAKING NEWS

വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങവേ അപകടം, മൂന്നം​ഗ സംഘം സഞ്ചരിച്ച ബൈക്ക് ദിശതെറ്റി 10 അടി ഉയരമുള്ള സംരക്ഷണ ഭിത്തിയിൽനിന്നും പുഴയിലേക്ക് പതിച്ചു, യുവാവിന് ദാരുണാന്ത്യം, സ്ത്രീയുൾപ്പെടെ രണ്ടുപേർ ​ഗുരുതരാവസ്ഥയിൽ

· · 1 min read
Share: Copied!

മലപ്പുറം: ചമ്രവട്ടത്ത് വിവാഹ സൽക്കാരത്തിനെത്തിയ മൂന്നം​ഗ സംഘം സഞ്ചരിച്ച ഇരുചക്രവാഹനം ദിശ തെറ്റി പുഴയിൽ വീണ് യുവാവിന് ദാരുണാന്ത്യം. സുൽത്താൻ ബത്തേരി, പാലക്കാട് സ്വദേശികളാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ സുൽത്താൻബത്തേരി സ്വദേശി അജ്മൽ ആണ് മരിച്ചത്. സ്ത്രീയുൾപ്പെടെ മൂന്നുപേരായിരുന്നു ബൈക്കിൽ യാത്ര ചെയ്തത്. ​ഗുരുതരമായി പരുക്കേറ്റ ലുലു, വൈഷ്ണവി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു അപകടം.

വിവാഹവീട്ടിൽ നിന്നും താമസസ്ഥലത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന ഇവർ തിരൂർ റൂട്ടിലേക്ക് തിരിയുന്നതിനു പകരം ചമ്രവട്ടം കടവ് റോഡിലേക്ക് തിരിയുകയായിരുന്നു എന്നാണ് വിവരം. പത്തടിയോളം ഉയരമുള്ള സംരക്ഷണ ഭിത്തിയിൽനിന്നും പുഴയുടെ താഴ്ഭാഗത്തേക്കാണ് വീണത്. ബൈക്ക് പുഴയോരത്തെ മരത്തിൽ ഇടിച്ച നിലയിലാണ് കിടക്കുന്നത്.

അജ്മലിന്റെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരുക്കേറ്റ ലുലുവും വൈഷ്ണവിയും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026