LATEST UPDATES

ദുരൂഹതകളുടെ ചുരുളഴിയാത്ത “രണ്ട് രഹസ്യങ്ങൾ”; സെപ്റ്റംബർ റിലീസിന് ഒരുങ്ങി…ചിത്രത്തിൽ സ്പാനിഷ് താരം ആൻഡ്രിയ റവേര കേന്ദ്രകഥാപാത്രമാവുന്നു

· · 1 min read
Share: Copied!

ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആൻഡ്രിയ റവേര, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതരായ അർജ്ജുൻലാൽ,അജിത് കുമാർ രവീന്ദ്രൻ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “രണ്ട് രഹസ്യങ്ങൾ”. അതീവ ത്രില്ലർ സ്വഭാവമുള്ള ചിത്രം നിർമ്മിക്കുന്നത് വാമ എൻ്റർടെയിൻമെൻ്റിൻ്റെ ബാനറിൽ സാക്കിർ അലി ആണ്. മലയാളത്തിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രംകൂടിയാണ് രണ്ട് രഹസ്യങ്ങൾ. ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ റിലീസായി. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സിൻ്റെ ബാനറിൽ ബോണി അസ്സനാർ ആണ് ചിത്രത്തിൻ്റെ സഹനിർമാതാവ്. ചിത്രത്തിൻ്റെ സംവിധായകർ തന്നെയാണ് തിരക്കഥയും, സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്.

ജോമോൻ തോമസ്, അബ്ദുൾ റഹീം എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് BWT എന്നിവർ ചേർന്നാണ് ചിത്രസംയോചനം. റഫീക്ക് അഹമ്മദിൻ്റെ വരികൾക്ക് സംഗീതം നൽകുന്നത് വിശ്വജിത്ത് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സഫ്ന വി. ടി, പ്രോജക്ട് ഡിസൈനർ- വിജയകുമാർ പ്രഭാകരൻ, കലാ സംവിധാനം- ലാലു തൃക്കളം, കെ.ആർ ഹരിലാൽ, ഉല്ലാസ് കെ.യു, മേക്കപ്പ്- സജിത വി, ശ്രീജിത്ത് കലൈ അരശ്, അനീസ് ചെറുപ്പുളശേരി, വസ്ത്രാലങ്കാരം- ദീപ്തി അനുരാഗ്, സ്മിജി കെ.ടി, സംഘട്ടനം – റൺ രവി, സൗണ്ട് ഡിസൈനർ – കരുൺപ്രസാദ്, ആക്ഷൻ- റൺ രവി, കളറിസ്റ്റ് – ഷാൻ ആഷിഫ്, സ്റ്റുഡിയോ- ഹൈ സ്റ്റുഡിയോസ്, സ്റ്റിൽസ്- സച്ചിൻ രവി, ജോസഫ്, പബ്ലിസിറ്റി ഡിസൈൻസ്- രാഹുൽ രാജ്, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരുമാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം സെപ്റ്റംബർ മാസത്തോടെ ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.

BREAKING NEWS
കൊലപ്പെടുത്തിയത് മറ്റെവിടെയോ വെച്ച്? അഭിരാമിന്റെ ശരീരത്തിൽ സംഭവ സ്ഥലത്തെയല്ലാത്ത മണ്ണിന്റെ സാന്നിധ്യം; മൃതദേഹം കടത്താൻ വാങ്ങിയത് 30 രൂപയുടെ ചാക്ക്; മഴ തകർത്തത് പ്രതികളുടെ പദ്ധതി, മൊബൈൽഫോൺ കണ്ടെത്താനായില്ല
07 Nov 2026
BREAKING NEWS
’തച്ചങ്കരിക്ക് രോഗങ്ങളുടെ നീണ്ട പട്ടിക, ഹൃദ്രോഗം, ശ്വാസതടസ്സം, സോറിയാസിസ് തുടങ്ങി പതിനായിരം രോഗങ്ങൾ; ഇപ്പോൾ ദുബായിൽ ജോലിക്ക് പോകണം; ജാമ്യം റദ്ദാക്കുന്നത് പരിഗണിക്കും’: ഹൈക്കോടതി
07 Nov 2026
BREAKING NEWS
മലപ്പുറത്ത് മലഞ്ചരക്ക് കടയിൽ നിന്നും 18,000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ;കണ്ണൂരിലും സമാന കേസുകളുള്ളയാളാണെന്ന് പൊലീസ്
07 Nov 2026
BREAKING NEWS
രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ നോക്കുമ്പോൾ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാണാനില്ല! വേങ്ങര പഞ്ചായത്ത് ഓഫീസിൽ മോഷണം; പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്
07 Nov 2026